ചിലവ് കുറഞ്ഞ വീട്… നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാകും…

ഒരു കൊച്ചു വീട് നിർമിക്കണം അതിൽ മനസ്സമാധാനത്തോടെ കിടന്നുറങ്ങണം എന്നെല്ലാം ആഗ്രഹിക്കുന്നവരാണ് പലരും. ജീവിതത്തിൽ ഒരു വീട് നിർമ്മിക്കണമെന്ന ആഗ്രഹം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ പലപ്പോഴും വീട് നിർമാണത്തിൽ മുതിരുമ്പോൾ അതിന്റെ ബഡ്ജറ്റ് താങ്ങാനാവാതെ വരുന്ന സന്ദർഭങ്ങൾ ഉണ്ടാകാം. നിങ്ങൾക്ക് സഹായകരമായ വളരെ എളുപ്പത്തിൽ നിർമിക്കാൻ സാധിക്കുന്ന.

   

ചിലവുകുറഞ്ഞ വീടുകളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. സിമ്പിൾ ബഡ്ജറ്റ് വീടുകളുടെ ഒരു ഉത്തമ മാതൃകയാണ് ഇവിടെ കാണാൻ കഴിയുക. കേവലം പത്ത് ലക്ഷം രൂപയ്ക്കാണ് 900 സ്ക്വയർഫീറ്റ് ഏരിയ ഉള്ള ഈ വീട് നിർമ്മിച്ചിരിക്കുന്നത്. മുൻ എലിവേഷനും ആകർഷകമായ കളർ കോമ്പിനേഷനും ഈ വീടിന് വേറിട്ട താകുന്നു. ഒരു വീട് സ്വപ്നമായി കൊണ്ടു നടക്കാതെ അത് എത്രയും പെട്ടെന്ന്.

തന്നെ യാഥാർഥ്യമാക്കാനുള്ള പ്രചോദനമാണ് ഈ വീട് നൽകുന്നത്. മുന്നിൽ ഒരു ചെറിയ സിറ്റൗട്ടും ക്ലാഡിങ് ടൈൽസ് പശ്ചാത്തലത്തിൽ ഒരു ആർട്ട് വർക്കും ഇവിടെ നൽകിയിട്ടുണ്ട്. ആഞ്ഞില തടിയിലാണ് ഫ്രണ്ടിലെ വാതിലുകൾ നിർമ്മിച്ചിരിക്കുന്നത്. പാരമ്പര്യമായ രീതിയിൽ രണ്ടു പാളികളായി ആണ് വാതിലുകൾ ക്രമീകരിച്ചിരിക്കുന്നത്. 6 പേർക്കുള്ള അക്കോമഡേഷൻ ആണ് ഡൈനിങ് റൂമിൽ ഉള്ളത്.

ഗ്ലാസ് സ്റ്റീൽ കൊണ്ടുള്ള ലളിതമായ നിർമ്മാണം. ചെറിയ തുക കൊണ്ട് വലിയ സൗകര്യങ്ങൾ ആണ് ഈ വീട്ടിൽ കാണാൻ കഴിയുക. നല്ല സ്റ്റോറേജ് സൗകര്യം ആണ് ആധുനിക അടുക്കളയുടെ മുഖമുദ്ര. ഇവിടെ അത് കാണാൻ കഴിയും. ചുരുക്കത്തിൽ എല്ലാ സൗകര്യങ്ങളും കൂടി നിർമ്മിച്ചിരിക്കുന്ന ഒരു വീട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.