10 ലക്ഷത്തിന് താഴെ വീട്… ഇനി നിങ്ങൾക്കും നിർമിക്കാം…

ഒരു ചെറിയ വീട് എങ്കിലും നിർമ്മിക്കണമെന്ന ആഗ്രഹത്തോടെ നടക്കുന്നവർ നിരവധിയാണ്. കുറഞ്ഞ ചെലവിൽ തന്നെ ഒരു വീട് നിർമ്മിക്കണമെന്ന ആഗ്രഹം പലരുടെയും മനസ്സിൽ ഉണ്ടായിരിക്കാം. എന്നാൽ സാമ്പത്തിക മായ പരിമിതികൾ പലപ്പോഴും വിലങ്ങുതടിയായി മാറാറുണ്ട്. എന്നാൽ ചിലവ് നന്നായി കുറച്ച് പണിയാവുന്ന ഒരു വീട് ആണ് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത്.

   

സ്ക്വയർഫീറ്റിന് 750 രൂപയാണ് ചിലവ് വരുന്നത്. വീടിന്റെ ആകെ നിർമാണച്ചെലവ് 10 ലക്ഷം രൂപ. വളരെ ചിലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിക്കാൻ വേണ്ടി ഇന്ന് പലരും പലതരത്തിലുള്ള പുതിയ വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. പല വസ്തുക്കളും നാട്ടിൽ ഇന്നേവരെ ഉപയോഗിക്കാത്തതാണ്. കുതിച്ചുയരുന്ന സാധനങ്ങളുടെ വില കുതിച്ചുയരുന്ന പണച്ചെലവുകൾ.

എന്നിവ മൂലം വീട് നിർമ്മാണത്തിന് പുറപ്പെടാത്തവർക്ക് മാതൃകയാണ് ഇത്. 750 രൂപ മാത്രം ചതുരശ്ര അടിക്ക് ചെലവ് വരുന്ന ഈ വീട് നമുക്ക് നോക്കാം. 1280 ചതുരശ്രഅടി വിസ്തീർണമുള്ള ഈ വീടിന്റെ മൊത്തം നിർമാണച്ചെലവ് 10 ലക്ഷം രൂപ മാത്രമാണ്. വീടിന്റെ മുൻ ഭാഗത്ത് കാണുന്ന കുഴൽക്കിണറും അതിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള മോട്ടോർ ഉൾപ്പെടെയാണ് പത്തുലക്ഷം രൂപ.

വീടിന്റെ തറ കരിങ്കലിൽ തന്നെയാണ് ചെയ്തിരിക്കുന്നത്. തറയ്ക്കുമുകളിൽ ചുമർ കെട്ടാനാണ് നിർമാണ ചെലവ് കുറയ്ക്കാൻ ഉള്ള വിദ്യ ഉപയോഗിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന പ്രത്യേകതരം ഇന്റർലോക്ക് ബ്രിക്സ് ആണ് ചുമർ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.