750 സ്ക്വയർ ഫീറ്റിൽ മനോഹരമായ വീട് റെഡി… കുറഞ്ഞ ചെലവിൽ…

നമ്മളെല്ലാവരും വീട് നിർമ്മിക്കുന്ന വരാണ്. ഒരു വീട് എങ്കിലും സ്വന്തമായി നിർമ്മിക്കണമെന്ന ആഗ്രഹം ഉള്ളവരാണ് നമ്മളിൽ കൂടുതൽ പേരും. വീട് നിർമാണത്തിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ വലിയ വീടും ചെറിയ വീടും നിർമ്മിക്കുന്നവർ നമുക്കിടയിലുണ്ട്. വലിയ വീട് നിർമിക്കുമ്പോൾ അതിനനുസരിച്ചുള്ള ചിലവുകൾ ഉണ്ടാകുന്നു.

അതുപോലെ ചെറിയ വീട് നിർമ്മിക്കുമ്പോൾ അതിനനുസരിച്ച് ചിലവുകളും ഉണ്ടാകാം. വലിയ വീടിന്റെയും ചെറിയ വീടിന്റെയും ബഡ്ജറ്റിൽ വലിയ വ്യത്യാസം തന്നെ ഉണ്ട്. പലപ്പോഴും വീട് നിർമ്മാണം തുടങ്ങുമ്പോൾ വിലയിരുത്തുന്ന ബഡ്ജറ്റ് ആയിരിക്കില്ല അവസാനിക്കുമ്പോൾ. പലപ്പോഴും കൂടാനാണ് പതിവ്.

നിങ്ങൾക്ക് ചിലവ് കുറഞ്ഞ രീതിയിൽ അത്യാധുനിക വീട് നിർമിക്കാം. അധികം ഏരിയ ഇല്ലാതെതന്നെ മനോഹരമായ വീട് സ്വന്തമാക്കാം. അത്തരത്തിൽ ഒരു വീടിന്റെ പ്ലാൻ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. 750 സ്ക്വയർ ഫീറ്റ് ഏരിയയിലാണ് വീട് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഒറ്റ നിലയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്.

ആധുനികമായ രീതിയിൽ ആണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. സിറ്റൗട്ട് ലിവിങ് റൂം ഡൈനിങ് ഏരിയ കിച്ചൻ 3 ബെഡ് റൂമുകൾ എന്നിവയാണ് വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടെ കൂടിയാണ് നൽകിയിരിക്കുന്നത്. കൂടാതെ ഒരു കോമൺ ടോയ്‌ലറ്റും വീട്ടിൽ നൽകിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.