സ്ഥലപരിമിതി യോടു കൂടി വളരെ കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്ന ഒരു അടിപൊളി വീടിന്റെ പ്ലാൻ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വീട് നിർമിക്കാൻ ഇറങ്ങി പുറപ്പെടാൻ ഉള്ള ഉത്സാഹം പിന്നീട് കാണില്ല. പലപ്പോഴും വീട് പണി തുടങ്ങി കഴിഞ്ഞാൽ അമിതമായ ടെൻഷനും സ്ട്രെസ്സും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
പലപ്പോഴും നാം ഉദ്ദേശിക്കുന്ന ബഡ്ജറ്റിൽ നിന്ന് നിർമ്മാണച്ചെലവ് കൂടുന്നത് നാം കണ്ടിട്ടുള്ളതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം. വളരെ കുറഞ്ഞ ചെലവിൽ ഒരു മനോഹരമായ വീട് എങ്ങനെ നിർമ്മിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട നിങ്ങൾക്ക് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
15 ലക്ഷം രൂപയിൽ താഴെ ഒരു ബഡ്ജറ്റ് ഹോം പണിയാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾ അല്ലെങ്കിൽ രണ്ട് കിടപ്പുമുറികൾ മാത്രമുള്ള ഒരു നല്ല മനോഹരമായ ക്യൂട്ട് വീട് പണിയാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഉപകാരപ്രദമാണ്. ഒരു വീട് നിർമിക്കാൻ ആവശ്യമുള്ള സ്ഥലം എന്ന് പറയുന്നത്. 13.4 മീറ്റർ നീളവും അതുപോലെതന്നെ 7.2 മീറ്റർ വീതിയുമാണ്.
താഴത്തെ നിലയിൽ രണ്ട് കിടപ്പുമുറികളും അതുപോലെതന്നെ സിറ്റൗട്ട് ഡൈനിംഗ് റൂം രണ്ട് ടോയ്ലറ്റ് കിച്ചൻ സ്റ്റെയർ ഏരിയ എന്നിവ ഉൾപ്പെടെ 850 സ്ക്വയർ ഫീറ്റ് ആണ് ഉൾപ്പെടുന്നത്. വളരെ മനോഹരമായ രീതിയിൽ ഒട്ടും സ്ഥലം പാഴാക്കാതെ ആണ് വീട് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.