ചൊവ്വ ദോഷമുള്ള പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും…

രാവിലെ തന്നെ ഗായത്രി പതിവുപോലെ മുറ്റം അടിക്കുകയായിരുന്നു. റോഡിലൂടെ പോയിരുന്ന വീടിനടുത്തുള്ള സ്ത്രീ നിന്റെ കല്യാണം ഒന്നും ശരിയായില്ലേ എന്ന് ചോദിച്ചു. എല്ലാവരും അവളോട് ഇതേ ചോദ്യം തന്നെ ആവർത്തിക്കുന്നത് കൊണ്ട് അവൾക്ക് ദേഷ്യമാണ് വന്നത്. അല്ലെങ്കിലും ഈ ചൊവ്വയ്ക്കും ബുധനും ശുക്രനും എല്ലാം കയറി ഇരിക്കാൻ കണ്ടത് ഗായത്രിയുടെ ജാതകത്തിലാണ്. അതുകൊണ്ടുതന്നെ 21 വയസ്സിൽ അല്ലെങ്കിൽ 30 വയസ്സിലാണ് അവൾക്ക് വിവാഹയോഗം എന്ന് പറഞ്ഞിരുന്നു.

   

ഭാഗ്യം പോലെ 21 വയസ്സിൽ വിവാഹം നടന്നില്ല. ഇനിയിപ്പോൾ 30 ആയിരിക്കുന്നു. ഇന്നും ബ്രോക്കർ ഒരു വരനെ കൊണ്ടുവരുന്നുണ്ട്. ഇനി ആ ചെക്കനെ ഇഷ്ടമാകുമോ എന്തോ. പതിവുപോലെ അന്നും ബ്രോക്കർ ഒരാളുമായി അവിടെയെത്തി. വളരെ നല്ല ഒരു മനുഷ്യൻ. കണ്ടാൽ തന്നെ അറിയാം ഗൗരവക്കാരനാണെന്ന്. അയാളുടെ പുറകിൽ ബ്രോക്കറും ഉണ്ട്. അങ്ങനെ ഗായത്രി വേഗം അകത്തേക്ക് നടന്നു. ഒന്ന് കുളിച്ചു അച്ഛൻ ഉമറത്തേക്ക് വിളിക്കുന്നതിന് മുൻപ് തന്നെ ഗായത്രി ചായ ഉണ്ടാക്കി.

അച്ഛൻ ഉമ്മറത്തേക്ക് വിളിക്കുന്നതിന് മുൻപ് തന്നെ ചായയുമായി ഗായത്രി ഉമ്മറത്തേക്ക് വന്നു. ചെക്കനെ ചായ കൊടുത്തു. ചെക്കൻ മുഖത്തേക്ക് ഒന്ന് നോക്കുകപോലും ചെയ്യുന്നില്ല. അങ്ങനെ അകത്തേക്ക് പോയി ഒളിച്ചു നിന്ന് ചെക്കനെ കാണാൻ ഒന്നും ഗായത്രി നിന്നില്ല. അവൾ ഉമ്മറപ്പടിയിൽ തന്നെ ചാരിനിന്നു. ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടാകും എന്ന് ബ്രോക്കർ പറഞ്ഞു.

ഗായത്രി പതിവുപോലെ അകത്തേക്ക് നടന്നു. പുറകെ ചെക്കനും വന്നു. അയാൾ വന്നു അകത്തുണ്ടായിരുന്ന കസേരയിൽ ഇരുന്നു. ഗായത്രിയെ ശ്രദ്ധിക്കാതെ റൂമിനുള്ളിൽ മുഴുവൻ നോക്കുന്നത് കണ്ടപ്പോൾ ഗായത്രി മനസ്സിൽ ചിന്തിച്ചു. ഇനിയിപ്പോൾ ഈ വീട് വാങ്ങാൻ വന്നതാണോ എന്ന്. അയാളിൽ നിന്ന് പ്രതികരണം ഒന്നും ഇല്ല എന്ന് കണ്ടപ്പോൾ ഗായത്രി അയാളോട് പേര് ചോദിച്ചു. ജഗനെന്ന് ഗാംഭീര്യത്തോടെ അയാൾ പറഞ്ഞു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.