ഒട്ടുമിക്കവർക്കും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് യൂറിക്കാസിഡ് പ്രശ്നങ്ങൾ. ഇത് ഒരു വിധം എല്ലാവർക്കും കണ്ടുവരുന്ന പ്രധാനപ്രശ്നമാണ്. എന്നാൽ ഇത് എന്താണ് അസുഖം എന്ന് പലരും തിരിച്ചറിയാതെ പോകാറുണ്ട്. രക്തത്തിൽ യൂറിക് ആസിഡ് വർധിച്ച് വരുന്ന അവസ്ഥ ഹൈപ്പർ യുറീസീമിയ എന്ന് അറിയപ്പെടുന്നു. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഒരുപാട് പ്യൂരിൻ നമ്മുടെ ശരീരത്തിൽ എത്തുന്നു ഈ പ്യൂരിൻ ദഹിച്ച് ഉണ്ടാകുന്ന മലിന പദാർത്ഥമാണ് യൂറിക്കാസിഡ്.
ഇതിനെ എൻസൈമുകൾ വിഘടിപ്പിക്കുക ഇല്ല. മൂന്നിൽ രണ്ടു ഭാഗം യൂറിക്കാസിഡ് യൂറിൻ ലൂടെയും മൂന്നിലൊരുഭാഗം മലത്തിലൂടെ യുമാണ് ശരീരം പുറന്തള്ളുന്നത്. ശരീരത്തിന്റെ തൂക്കം കഴിക്കുന്ന ഭക്ഷണം വ്യായാമം ഇവയെ ആശ്രയിച്ചാണ് നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് ഉല്പാദിപ്പിക്കപ്പെടുന്നത്. യൂറിക് അമ്ലം വർധിച്ചിരിക്കുന്ന എല്ലാവർക്കും ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് ഒരു നിർബന്ധവും കാണാൻ കഴിയില്ല.
യൂറിക് ആസിഡ് വർധിച്ച് അതിന്റെ ക്രിസ്റ്റലുകൾ സന്ധികളിൽ അടിഞ്ഞുകൂടുന്നു ഇങ്ങനെ ക്രിസ്റ്റലുകൾ സന്ധികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന എല്ലാവർക്കും വേദന ഉണ്ടാകണമെന്നില്ല. കോശ കവചമുള്ള ഈ ക്രിസ്റ്റലുകളുടെ ശരീരത്തിലെ രോഗപ്രതിരോധ വ്യൂഹം പ്രതി പ്രവർത്തിക്കുമ്പോഴാണ് ഗൗട്ട് ലക്ഷണങ്ങൾ കാണുന്നത്. രക്തപരിശോധന നടത്തുന്നത് വഴി യൂറിക്കാസിഡ് അറിയാവുന്നതാണ്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റാൻ എന്തെല്ലാം ചെയ്യാം. എന്നാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.