കുട്ടികളിലും മുതിർന്നവരിലും ഉള്ള വിരശല്യം ഇനി വീട്ടിൽ തന്നെ മാറ്റാം

കുട്ടികളിലും മുതിർന്നവരും സാധാരണയായി കണ്ടുവരുന്ന അസുഖമാണ് വിരശല്യം. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ വിരശല്യം മാറ്റാം. രണ്ടല്ലി വെളുത്തുള്ളി തൊലി പൊളിച്ചു നന്നായി ചതച്ചെടുക്കുക അതിലേക്ക് ഒരല്പം നല്ല തേൻ ഒഴിച്ച് യോജിപ്പിക്കുക.

   

ഇത് ഒരു ടീസ്പൂൺ വൈകുന്നേരം കിടക്കുന്നതിനു മുമ്പ് കഴിക്കുക കുട്ടികൾക്കും നൽകുക. ദിവസവും ഇങ്ങനെ ചെയ്യുന്നതിലൂടെ വിരശല്യം കുറയുവാൻ സാധിക്കും. നമ്മുടെ പറമ്പിൽ കാണുന്ന ഓണത്തുമ്പയും വിരശല്യത്തിന് നല്ലതാണ്. ഒന്നോരണ്ടോ ഓണത്തുമ്പ മുഴുവനായി പറിച്ചു ചതച്ചെടുത്ത് അതിന്റെ നീരെടുക്കുക.

അതിലേക്ക് ഒരു തുള്ളി തേൻ ഒഴിച്ച് വൈകുന്നേരം ഓരോ ടീസ്പൂൺ കിടക്കുന്നതിനു മുൻപ് കഴിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കുട്ടികളുടെ വിരശല്യം കുറയുന്നതിനും വയറിലെ അസ്വസ്ഥതകൾ മാറുന്നതിനും വിശപ്പ് ഉണ്ടാകുന്നതിനും സഹായിക്കുന്നു.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇവ രണ്ടും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക. Video credit : NiSha Home Tips.