കാലങ്ങൾക്ക് ശേഷം അമ്മയെ കണ്ടപ്പോൾ പറയാൻ ബാക്കി വെച്ചത് ഇതെല്ലാം ആയിരുന്നു…

പതിവുപോലെ അന്ന് എഴുന്നേൽക്കാൻ നേരം അമ്മയുടെ ശകാരം കേൾക്കുമെന്ന് പ്രതീക്ഷിച്ചാണ് എഴുന്നേറ്റത്. എന്നാൽ അന്ന് അമ്മയുടെ ശകാരമൊന്നും കേട്ടില്ല. കിടക്കപ്പായയിൽ അനിയനെയും കണ്ടില്ല. അമ്മയെ വിളിച്ച് അടുക്കളയിലേക്ക് ചെന്ന് നോക്കുമ്പോൾ അമ്മയെ അവിടെ കണ്ടില്ല. സാധാരണയായി തലേദിവസം അച്ഛനിൽ നിന്ന് കിട്ടുന്ന അടിയുടെ പരിണിതഫലം അനുഭവിച്ചിരുന്നത് അടുക്കളയിലെ പാത്രങ്ങൾ ആയിരുന്നു. ആ പാത്രങ്ങളോട് ആയിരുന്നു അമ്മ തന്റെ വെറുപ്പും.

   

മുഷിച്ചലും എല്ലാം പ്രകടിപ്പിച്ചിരുന്നത്. അന്ന് അടുക്കളയിൽ ഒച്ചയും അനക്കവും ഇല്ലാതായപ്പോൾ വല്ലാതെ ഭയപ്പെട്ടു. പുറത്തേക്ക് ഓടിയിറങ്ങുമ്പോൾ പുറത്ത് അമ്മയുടെ തേഞ്ഞു തീരാറായ ചെരുപ്പുണ്ടോ എന്നാണ് നോക്കിയത്. മൂന്നുപേരുടെ ചെരിപ്പുകൾ കിടക്കുന്നിടത്ത് അമ്മയുടെയും അനിയന്റെയും ചെരുപ്പുകൾ കാണാനില്ല. എന്റെ ചെരുപ്പ് മാത്രമേ അവിടെ കണ്ടിരുന്നുള്ളൂ.

അപ്പോൾ റോഡിലേക്ക് ഓടിയപ്പോൾ അങ്ങ് അകലെയായി അമ്മ അനിയനെയും കൂട്ടി ഒരു ഓട്ടോയിൽ കയറി പോകുന്നത് കണ്ടു. പിന്നീട് അങ്ങോട്ട് വളരെ ദുഃഖമായിരുന്നു ഉണ്ടായത്. അമ്മ പലപ്പോഴായി പറഞ്ഞുവെച്ചിട്ടുണ്ട് മോൻ വലുതായല്ലോ ഇനി അമ്മ ഒരു ദിവസം പോകും എന്ന്. അങ്ങനെ പറയുമ്പോൾ അപ്പോൾ അനിയൻ എന്ത് ചെയ്യും എന്ന് ഞാൻ ചോദിക്കാറുണ്ട്. അപ്പോൾ അമ്മ അതിനു മറുപടിയായി പറഞ്ഞത് അവൻ ചെറിയ കുട്ടിയല്ലേ.

അതുകൊണ്ട് അവനെയും അമ്മ കൊണ്ടുപോകുമെന്നാണ്. അങ്ങനെ അമ്മ അന്ന് പോയി. മുറ്റത്ത് തളർന്നു കരഞ്ഞ് ഇരിക്കുമ്പോഴായിരുന്നു അച്ഛൻ ഉണർന്നെഴുന്നേറ്റു വന്നത്. നിന്റെ തള്ള എവിടെ ചത്തുപോയോ എന്ന് അച്ഛൻ നിസ്സാരമായി ചോദിച്ചു. അതിനു മറുപടി ഒന്നും ഞാൻ പറയാത്തത് കൊണ്ട് ബാത്റൂമിലേക്ക് കയറിപ്പോയി. അടുത്ത വീട്ടിലെ ഉമ്മ ഓടിവന്ന് സുമ എവിടെ എന്ന് ചോദിച്ചപ്പോൾ അവരോട് പറയാൻ മറുപടിയൊന്നും എന്റെ നാവിൽ വന്നില്ല. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.