വാടകക്കാരുടെ വീട്ടിലേക്ക് ഒരു എത്തിനോട്ടം നടത്തിയപ്പോൾ ചുരുളഴിഞ്ഞത് വലിയ കഥകൾ …

ഞങ്ങളുടെ വീട് നിർമ്മിച്ചിരിക്കുന്നത് ലക്ഷം കോളനി പോലെയായിരുന്നു. അതുകൊണ്ടുതന്നെ അതിന്റെ ഓരോ ഭാഗങ്ങളിലും പലരുമാണ് താമസിച്ചിരുന്നത്. ഒരു വീട് പോലുള്ള സ്ഥലത്ത് എന്റെ അമ്മമ്മയും കൂടെയുള്ളവരും ആണ് താമസിച്ചിരുന്നത്. ഞാനും എന്റെ സഹോദരങ്ങളും അമ്മയും അപ്പയും മറ്റൊരു ഭാഗത്തും. എന്നാൽ അതിന്റെ ഒരു ഭാഗം വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. വാടകയ്ക്ക് താമസിക്കുന്നത് വർഗീസ് ചേട്ടനും ഭാര്യയുമാണ്. അദ്ദേഹത്തിന്.

   

അവിടെ ഏതോ ഒരു ഓഫീസിൽ ജോലിയുണ്ട്. ചേച്ചി വളരെ സുന്ദരിയാണ്. എന്നാൽ വർഗീസ് ചേട്ടനെ കാണാൻ അത്രമേൽ സൗന്ദര്യം ഒന്നുമില്ല. ഇരുവർക്കും കുഞ്ഞുങ്ങളും ഇല്ല. എന്നാൽ ആഴ്ചയുടെ അവസാന ദിവസം വർഗീസ് ചേട്ടൻ നാട്ടിലേക്ക് പോകുമായിരുന്നു. അപ്പോൾ സിസിലി ചേച്ചി കൂടെ പോകാറില്ല. നാട്ടിൻപുറങ്ങളിലും വർഗീസ് ചേട്ടന്റെ വീട്ടിലും ഇവർക്ക് കുഞ്ഞുങ്ങൾ ഇല്ലാതിരിക്കുന്നത് കൊണ്ട് തന്നെ ഒരുപാട് വിഷമിപ്പിക്കുന്നത് കൊണ്ടാകാം അവർ പോകാത്തത് എന്നാണ് കരുതിയിരുന്നത്.

കുഞ്ഞുങ്ങൾ ഇല്ലാത്ത സ്ത്രീകളെ നാട്ടിൻപുറത്തുള്ളവർ മച്ചി എന്ന ഇരട്ട പേരിട്ടാണ് വിളിക്കാറുള്ളത്. അതുകൊണ്ടുതന്നെ ആ വിളി കേൾക്കാൻ കഴിയാത്തതു കൊണ്ടായിരിക്കണം അവർ അങ്ങോട്ടേക്ക് പോകാത്തത്. സിസിലി ചേച്ചിയുടെ കൂടെ വർഗീസ് ചേട്ടൻ ഇല്ലാത്ത ദിവസങ്ങളിൽ കൂട്ടു കിടക്കാൻ ഞാൻ പോകാറുണ്ട്. അന്ന് അവർ പ്രാർത്ഥിക്കുമ്പോൾ പ്രാർത്ഥനയുടെ അവസാനത്തിൽ അവരുടെ കണ്ണുനീർ ചോരത്തുള്ളികളായി പുറത്തു വരാറുണ്ട്. അവരുടെ കൈകളും.

മുറുകെ പിടിച്ചു കൊണ്ട് ഞാനുണ്ട് കൂടെ എന്ന് പറയാനല്ലാതെ മറ്റൊന്നിനും എനിക്ക് സാധിക്കുമായിരുന്നില്ല. കാരണം എനിക്ക് 12 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് നാട്ടുകാരുടെ അടക്കിപ്പിടിച്ചുള്ള സംസാരം കേട്ടിട്ടാണ് അത് മനസ്സിലായത്. വർഗീസ് ചേട്ടൻ പോയിരുന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെയും രണ്ടു പെൺമക്കളുടെയും അടുത്തേക്കാണ് എന്ന്. സിസിലി ചേച്ചി അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.