നിലവിളക്ക് കൊളുത്തുമ്പോൾ നാം എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്…

എല്ലാ ഹൈന്ദവ വീടുകളിലും നിലവിളക്ക് കൊളുത്താറുണ്ട്. ഇത്തരത്തിൽ നിലവിളക്ക് കൊളുത്തുമ്പോൾ ചിലരെല്ലാം അതൊരു ആചാരത്തിന്റെ ഭാഗമായി വളരെ പെട്ടെന്ന് കത്തിക്കുകയും കെടുത്തുകയും ചെയ്യുന്നു. എന്നാൽ മറ്റുചിലരാകട്ടെ അത് ഏറെ ഭക്തിയോടും ശുദ്ധിയോടും കൂടി ചെയ്യുന്നു. ഇത്തരത്തിൽ ഭക്തിയോടും ശുദ്ധിയോടും കൂടി നിലവിളക്ക് കൊളുത്തുന്നതാണ് ഏറ്റവും ഐശ്വര്യം. നാം നിലവിളക്ക് കൊളുത്തുമ്പോൾ വളരെയധികം വൃത്തിയോടും ശുദ്ധിയോടും കൂടി കുളിച്ചതിനുശേഷം മാത്രമേ നിലവിളക്ക് കൊളുത്താവു.

   

രണ്ടുനേരത്ത് നിലവിളക്ക് കൊളുത്തേണ്ടതാണ്. രാവിലെ പ്രഭാത സമയത്ത് കിഴക്കോട്ട് സൂര്യൻ ഉദിച്ചുവരുന്ന ദിശയിലേക്ക് നോക്കി വിളക്ക് കൊളുത്തുന്നതും സന്ധ്യ സമയത്ത് സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുന്ന ദിശയിലേക്ക് നോക്കി വിളക്ക് കൊളുത്തുന്നതുമാണ് ഏറ്റവും ഉത്തമം. നിലവിളക്ക് എന്നാൽ മഹാലക്ഷ്മിയെയാണ് സൂചിപ്പിക്കുന്നത്. ചിലർക്കെല്ലാം സംശയം ഉണ്ടാകാറുണ്ട് മത്സ്യമാംസാദികൾ കഴിച്ച് വിളക്ക് കൊളുത്തുന്നത് ശരിയാണോ എന്നത്. എന്നാൽ മത്സ്യമാംസാദികൾ കഴിച്ച് വിളക്ക് കൊളുത്തുന്നതിൽ തെറ്റില്ല.

75 ശതമാനത്തോളം പച്ചക്കറികളാണ് നാം കഴിക്കേണ്ടത്. അത് ദഹിക്കാനുള്ള അവയവങ്ങളാണ് നമുക്ക് നൽകപ്പെട്ടിട്ടുള്ളത്. എന്നാൽ നാം അമിതമായി മത്സ്യമാംസാരികൾ കഴിക്കുന്നത് മൂലം നമ്മളുടെ ശരീരം രോഗാവസ്ഥയിലേക്ക് നീങ്ങുകയാണ് ചെയ്യുന്നത്. വിളക്ക് കൊളുത്തുമ്പോൾ ഒരു പീഠത്തിൽ വയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. വിളക്ക് മഹാലക്ഷ്മി ആയതിനാൽ അത് നിലത്ത് വെച്ച് നിന്ദിക്കരുത്. പീഠം ഇല്ലാത്ത അവസ്ഥയാണെങ്കിൽ ഒരു തട്ടത്തിൽ വെച്ച് കത്തിച്ചാലും കുഴപ്പമില്ല.

മൃതസംസ്കാര ചടങ്ങിൽ ആണ് വിളക്ക് നിലത്ത് വെച്ച് കത്തിക്കുന്ന പതിവ് ഉള്ളത്. വിളക്ക് കൊളുത്തുന്നതിന് അടുത്തായി ഒരു കിണ്ടിയിൽ വെള്ളം വയ്ക്കേണ്ടതുണ്ട്. ആ വെള്ളം വച്ചതിനുശേഷം അത് കുടിക്കുകയും ചെയ്യേണ്ടതാണ്. ചെത്തി തുളസി എന്നിവയെല്ലാം ആ കിണ്ടിയിൽ ഉള്ള വെള്ളത്തിൽ ഇട്ടുവയ്ക്കുന്നത് വളരെ ഉത്തമമാണ്. വിളക്കിൽ ഒരു തിരിയോ രണ്ടു തിരിയോ അല്ലാത്തപക്ഷം അഞ്ച് തിരിയിട്ട് ഭദ്രദീപം വരെ കത്തിക്കാവുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.