വഴിയരികിൽ കച്ചവടം നടത്തുന്ന ഒരു ബാലകനോട് യാത്രക്കാരിയായ ആ സ്ത്രീ ചെയ്തത് കണ്ട് എല്ലാവരും ആശ്ചര്യപ്പെട്ടു

സോഷ്യൽ മീഡിയയിൽ ദിനംപ്രതി ധാരാളം വീഡിയോകൾ വൈറലാകാറുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. സോഷ്യൽ മീഡിയയിൽ പല വീഡിയോകളും നമ്മുടെ മനസ്സിനെ സ്പർശിക്കാറുണ്ട്. ഒരു നിമിഷം കൊണ്ട് നമ്മുടെ മനസ്സ് നിറയ്ക്കാൻ കഴിയുന്ന ചില കാഴ്ചകൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കും. ആരോരുമില്ലാതെ എന്തിന് ധരിക്കാൻ ഒരു വസ്ത്രം പോലും.

   

ഇല്ലാതെ കച്ചവടത്തിനായി നടക്കുന്ന ധാരാളം ബാലകരെ നമ്മൾ കണ്ടിട്ടുണ്ട്. അത്തരം ഒരു ബാലകനെ സ്നേഹത്തോടെ ചേർത്തുനിർത്തുന്ന ഒരു യാത്രക്കാരിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എല്ലാവരുടെയും ഹൃദയം നിറയ്ക്കുന്നത്. ബൈക്കിൽ യാത്ര ചെയ്തിരുന്ന ആ യുവതി സിഗ്നലിൽ നിൽക്കുമ്പോഴാണ് ആ ബാലകൻ അവളുടെ അടുത്തുവന്നത്. സ്നേഹത്തോടെ ആ ബാലകനെ കെട്ടിപിടിക്കുകയും വിശേഷം ചോദിക്കുകയും ചെയ്യുന്ന വീഡിയോ പുറകിലുള്ള യാത്രക്കാർ ഷൂട്ട് ചെയ്യുകയായിരുന്നു.

അവന് ലഭിച്ചത് വളരെ കുറച്ച് നിമിഷങ്ങൾ മാത്രമായിരുന്നു. എന്നാലും ഒരായുസ്സിന്റെ സ്നേഹവും കരുതലും ആ സമയത്തിനുള്ളിൽ അവന് ലഭിച്ചിട്ടുണ്ട് എന്ന് അവന്റെ സന്തോഷം നിറഞ്ഞ മുഖത്തുനിന്ന് വ്യക്തമാണ്. വഴിയരികിൽ കച്ചവടത്തിനായി നടക്കുന്ന ഇത്തരം ബാലകരെ പലപ്പോഴും നമ്മൾ തിരിഞ്ഞു നോക്കാറില്ല.

അവരെ വളരെ മോശമായ രീതിയിലാണ് നമ്മൾ കാണുന്നത്. അവർക്കൊക്കെ മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണ് യാത്രക്കാരിയായ ഈ യുവതിയുടെ വീഡിയോ. വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.