ഫിലിപ്പീൻസിലെ മാതാപിതാക്കൾക്ക് ജനിച്ച ഒരു കുഞ്ഞായിരുന്നു എയ്ഞ്ചൽ. അവൾക്ക് ജന്മനാ ഒരു അസുഖം ഉണ്ടായിരുന്നു. വിദഗ്ധ പരിശോധനങ്ങൾക്കൊടുവിൽ ഡോക്ടർമാർ അവൾക്ക് ബ്രെയിൻ ഹെർണിയ ആണെന്ന് സ്ഥിരീകരിച്ചു. അവളുടെ തലയിൽ ഒരു പ്രത്യേക രീതിയിൽ ഹെർണിയ വളർന്നു വരുകയും അത് അവളുടെ കാഴ്ചയെ തന്നെ തടസ്സപ്പെടുത്തുകയും ആയിരുന്നു. ഈ അസുഖത്തെ തുടർന്ന് അവൾക്കൊരു വലിയ ഓപ്പറേഷൻ വേണ്ടി വരും എന്ന് ഡോക്ടർമാർ അറിയിച്ചു.
അങ്ങനെ 25 ലക്ഷം ചിലവ് വരുന്ന ഓപ്പറേഷനിലൂടെ അവളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞുവെങ്കിലും അവളുടെ അസുഖം മാറ്റിയെടുക്കാനായി അവർക്ക് കഴിഞ്ഞില്ല. ഇനിയും വളരെയധികം ലക്ഷങ്ങൾ ചിലവഴിച്ചുകൊണ്ട് പലതരത്തിലുള്ള ഓപ്പറേഷനുകളും നടത്തേണ്ടി വരും ഈ ഹെർണിയ മാറ്റിയെടുക്കാനായി എന്ന് ഡോക്ടർമാർ അവളുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. എന്നാൽ ആ നിർധന കുടുംബത്തിന് ഇനിയും ഒരുപാട് പണം സ്വരൂപിക്കുക എന്നത് വളരെയേറെ കഷ്ടപ്പാടുള്ള ഒരു കാര്യം തന്നെയായിരുന്നു.
ഇവളെ കൊണ്ട് വളരെയധികം കഷ്ടപ്പാടുകൾ അനുഭവിച്ച അവളുടെ വീട്ടുകാർ അവളെ ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ അവളെ ഉപേക്ഷിക്കാൻ ആ വീട്ടുകാർ തയ്യാറെടുക്കുമ്പോൾ ആയിരുന്നു ഡോക്ടർമാരുടെ സംഘടന അവളെ ഏറ്റെടുക്കാനായി തയ്യാറായത്. അങ്ങനെ ആ ഡോക്ടർമാർ അവളെ ഏറ്റെടുക്കുകയും വിദഗ്ധ ചികിത്സ നൽകി അവളുടെ അസുഖം ഭേദമാക്കുകയും ചെയ്തു.
അവളുടെ വളർച്ച എത്തുമ്പോൾ അവൾക്ക് ആ മുറിപ്പാടുകൾ എല്ലാം മാറി പോവുകയും അവൾ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്യുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഈ ഹെർണിയ എല്ലാം മാറിയതിനാൽ അവൾക്ക് ഇപ്പോൾ പൂർണമായി എല്ലാം കാണാനായി സാധിക്കും. ഡോക്ടർമാരുടെ ശക്തമായ ഇടപെടൽ മുഖാന്തരം ആണ് അവൾക്ക് അവളുടെ ജീവിതത്തിലേക്ക് തിരിച്ചുവരാനായി സാധിച്ചത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.