ഇപ്പോഴത്തെ കാലാവസ്ഥ വെച്ച് മിക്ക പലർക്കും ചുമ, തൊണ്ടവേദന, ജലദോഷം എന്നിങ്ങനെ ഉണ്ടാകുന്നു. ഇങ്ങനെ ഉണ്ടാകുബോൾ തന്നെ വൈദ്യസഹായവും നാം തേടുന്നു. എന്നാൽ ആശുപത്രിയിൽ പോവാതെ തന്നെ ഈ അസുഖത്തിനുള്ള മരുന്ന് തട്ടാരക്കാവുന്നതാണ്. എങ്ങനെയാണ് ഇത്തരത്തിലുള്ള അസുഖങ്ങൾ പെട്ടെന്ന് മാറുവാൻ ചെയ്യുക?.
നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തന്നെ തയ്യാറാക്കി എടുക്കുവാൻ കഴിയുന്ന ഒരു പാനീയം ആണ് ഇത്. നാച്ചുറൽ ആയിട്ടുള്ള ഈ ഒരു ടിപ്പ് നിങ്ങളിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ. ആദ്യം തന്നെ ഈ ഒരു ഡ്രിങ്ക് തയ്യാറാക്കി എടുക്കുവാൻ ചെറിയ കഷണം ഇഞ്ചിയും രണ്ട് വെളുത്തുള്ളിയും ഒരു ഏലക്കയും ഒരു ചെറിയ പീസ് നാരങ്ങയും ഒരു അര ടീസ്പൂൺ കുരുമുളകും ആണ് നമുക്ക് ആവശ്യമായി വരുന്നത്.
ഇനി ഇൻഗ്രീഡിയൻസ് എല്ലാം തന്നെ വെള്ളത്തിൽ ഇട്ടു കൊടുത്ത് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കാം. വെള്ളം നല്ല രീതിയിൽ തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഓളം ചായപൊടി കൂടി ഇട്ടു കൊടുത്ത് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ഇനി ഇതൊന്നു ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാവുന്നതാണ്. ശേഷം പലവട്ടമായി കുടിക്കാവുന്നതാണ്.
ചുമ, ജലദോഷം, തൊണ്ടവേദന എന്നീ അസുഖങ്ങൾക്ക് ഈ ഒരു വെള്ളം കുടിക്കുന്നത് കൊണ്ട് വളരെ പെട്ടെന്ന് തന്നെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും. ഇത്രയും നല്ല ഒരു ഒറ്റമൂലി ചായ വേറെ ഉണ്ടാവില്ല. ട്രൈ ചെയ്ത് നോക്കിനോക്കൂ.