പ്രസവിച്ചയുടൻ അമ്മ തന്റെ ചോര കുഞ്ഞിനെ ഒരു പ്ലാസ്റ്റിക് കവറിൽ ആക്കി ഒരു കാപ്പിത്തോട്ടത്തിൽ ഉണ്ടായിരുന്ന വലിയ മരത്തിന്റെ ചില്ലയിൽ തൂക്കിയിട്ടു. അതിനുശേഷം ആ കുഞ്ഞിന്റെ അമ്മ അവിടെ നിന്ന് വിദഗ്ധമായി കടന്നു കളഞ്ഞു. താനിലോകത്ത് എന്തിനാണ് വന്നത് എന്ന് പോലും മനസ്സിലാക്കാൻ കഴിയാത്ത ഇത്രയും ചെറിയ കുഞ്ഞിനോട് ആ അമ്മ എന്തിനാണ് ഈ ക്രൂരത ചെയ്തതെന്ന് ആർക്കും അറിയില്ലായിരുന്നു. എത്രയോ പേർ ഒരു കുഞ്ഞിക്കാൽ കാണാനായി.
ആശുപത്രിയായി ആശുപത്രികളും ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളും കയറിയിറങ്ങി നടക്കുന്നുണ്ട്. എന്നാൽ അവർക്കൊന്നും ദൈവം ഒരു കുഞ്ഞിനെ നൽകുന്നില്ല. എന്നാൽ ആർക്കും ആവശ്യമില്ലാത്ത ചില കുഞ്ഞുങ്ങളെ ദൈവം നൽകുകയും ചെയ്യും. അത്തരത്തിൽ ആർക്കും വേണ്ടാത്ത ഒരു കുഞ്ഞായി ജനിച്ചവൾ ആയിരുന്നു സോയ. രണ്ടുദിവസം വിശപ്പ് ദാഹവും സഹിച്ച അവൾ വെയിൽ ഏറ്റുവാടി.
ആ ചോരകുഞ്ഞ് ആ കാപ്പി തോട്ടത്തിൽ തന്നെ ഉണ്ടായിരുന്നു. ഈ സംഭവം ഉണ്ടായത് വിയറ്റ്നാമിൽ ആയിരുന്നു. അതിനുശേഷം രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു സന്യാസിനി അത് വഴി വന്നു. മിസ്സായ എന്നായിരുന്നു അവരുടെ പേര്. അവർ ഒരു കവർ തൂങ്ങിക്കിടക്കുന്നത് കണ്ട് ആ മരത്തിന് അടുത്തേക്ക് വരികയും ചെയ്തു. എന്നാൽ അവരെ ഞെട്ടിക്കുന്ന രീതിയിൽ പുഴുവരിച്ച ഒരു ദേഹം ആ കവറിനകത്ത് ഉണ്ടായിരുന്നു.
ആ കുഞ്ഞ് ശരീരത്തിന് ജീവനുണ്ട് എന്ന് തെളിയിക്കുന്നതിനെ ചെറിയൊരു ഞരക്കവും മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. എന്നാൽ അവരെ കുഞ്ഞിനെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാം എന്ന് അവിടെയുണ്ടായിരുന്ന ഡോക്ടർമാർക്ക് യാതൊരുവിധത്തിലുള്ള ഉറപ്പും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ആ സന്യാസിനിയുടെ പിന്തുണയോടെ കൂടി അവർ കുഞ്ഞിനെ പരിചരിച്ചു. പിന്നീട് ആ കുഞ്ഞു പാലുകുടിക്കാനും കരയാനും കളിക്കാനും തുടങ്ങി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.