ഞാൻ ഗഫൂർ. മലപ്പുറം കൊണ്ടോട്ടിക്ക് അടുത്താണ് താമസം. ഞാൻ ഒരു പ്രവാസിയാണ്. എൻറെ പതിനേഴാമത്തെ വയസ്സിലോ പതിനെട്ടാമത്തെ വയസ്സിലോ ആണ് ഞാൻ വിദേശത്തേക്ക് പോകുന്നത്. സൗദിയിലുള്ള ഒരു വജ്രവ്യാപാരിയുടെ വീട്ടിലായിരുന്നു എനിക്ക് ജോലി. അവിടുത്തെ ഡ്രൈവറായിരുന്നു. അദ്ദേഹത്തിന് ഒരുപാട് ഭാര്യമാർ ഉണ്ടായിരുന്നു. മൂന്നോ നാലോ ഭാര്യമാർ കാണണം. അതിൽ ആദ്യത്തെ ഭാര്യയുടെ വീട്ടിലായിരുന്നു എനിക്ക് ജോലി. ആഴ്ചയിൽ നാലു ദിവസവും.
അദ്ദേഹം ആ വീട്ടിലാണ് താമസിച്ചിരുന്നത്. ബാക്കിയുള്ള ദിവസങ്ങളിൽ മറ്റു ഭാര്യകൾക്കായി ദിവസങ്ങൾ വിഭജിച്ചു കൊടുത്തിരുന്നു. ആദ്യ ഭാര്യയുടെ മൂന്നാമത്തെ മകനായിരുന്നു അദ്ദേഹത്തിൻറെ കാലശേഷം അവിടെയുള്ള ഭരണം ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ എല്ലാ സ്വത്തിനും അവകാശി അവൻ തന്നെയായിരുന്നു. ഞാനും അവനും ഒരേ പ്രായക്കാരായിരുന്നതുകൊണ്ട് ഞാൻ അവന്റെ തൊഴിലാളി എന്നതിലുപരി നല്ലൊരു കൂട്ടുകാരൻ കൂടിയായിരുന്നു. വളരെ കാലങ്ങളായി അവിടെ തന്നെയാണ് ഞാൻ ജോലി ചെയ്തിരുന്നത്.
അവിടെ ലഭിക്കുന്നതിൽ വച്ച് ഏറ്റവും കൂടുതൽ ശമ്പളവും എനിക്ക് അവിടെ നിന്ന് കിട്ടിയിരുന്നു. അതുകൊണ്ടുതന്നെ മറ്റൊരു സ്ഥലത്തേക്ക് ജോലി മാറിപ്പോകാനായി ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. നാട്ടിൽ എൻറെ ഭാര്യയും രണ്ടു മക്കളും ആണുള്ളത്. മകൻ സ്വന്തമായി ബിസിനസ് ചെയ്യുകയാണ്. വാഹനങ്ങളുടെ ബിസിനസ് ആണ് അവനെ. മകൾ ഡോക്ടർ ഭാഗം പഠിച്ചതിനുശേഷം പ്രാക്ടീസ് ചെയ്യുന്നു.
അവൾ സ്നേഹിച്ച ഒരു ചെക്കനെ തന്നെ വിവാഹം കഴിക്കണമെന്ന് വാശിപിടിച്ചപ്പോൾ അവനെ അവളെ വിവാഹം ചെയ്തു നൽകുകയായിരുന്നു. ഞാൻ എൻറെ ജോലിയെല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് വരികയാണെന്ന് ഭാര്യയോട് വിളിച്ചു പറഞ്ഞപ്പോൾ അവൾ അതിൽ നിരസം പ്രകടിപ്പിച്ചു. നിങ്ങൾ ഇത്രയും പെട്ടെന്ന് ഇങ്ങനെ നിർത്തി വന്നാൽ എങ്ങനെയാണ് ശരിയാവുക എന്ന് അവൾ എന്നോട് ചോദിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.