കറുത്ത തടിച്ച് കണ്ണട വെച്ച് ബാങ്ക് മാനേജരുടെ കസേരയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥനെ കാണാനായി ഒരു വൃദ്ധൻ എത്തുകയാണ്. അദ്ദേഹം തൻറെ മകളുടെ പഠനത്തിൻറെ ആവശ്യത്തിനുവേണ്ടി ആ ബാങ്കിൽ നിന്ന് ഒരു തുക വായ്പ എടുത്തിട്ടുണ്ട്. ആ സംഖ്യ അയാൾ കുറേശ്ശെ ഗഡുക്കളായി അടക്കാറുണ്ട്. എന്നാൽ താങ്കൾ ഇപ്പോൾ എന്തിനാണ് എന്നെ കാണാൻ വന്നിരിക്കുന്നത് എന്ന് ബാങ്ക് മാനേജർ അദ്ദേഹത്തിനോട് ചോദിച്ചു. എന്നെ ഈ ബാങ്കിൽ ജോലിചെയ്യുന്ന മേരി നന്നായി അറിയാം.
ഞാൻ എൻറെ ആവശ്യങ്ങൾ പറഞ്ഞപ്പോൾ അവരാണ് സാറിനെ വന്ന് കാണാനായി പറഞ്ഞത്. എൻറെ ആവശ്യങ്ങൾ എനിക്ക് സാറിനോട് പറയുന്നതിനു വേണ്ടിയാണ്. എന്താണ് നിങ്ങളുടെ ആവശ്യം എന്ന് അയാൾ ചോദിച്ചു. എന്താ നിങ്ങൾക്ക് പണം ഇനി അടയ്ക്കാൻ കഴിയില്ല. നിങ്ങളെ പറ്റിച്ച് നിങ്ങളുടെ മകൾ ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയോ എന്നെല്ലാം തരത്തിലുള്ള ചോദ്യങ്ങൾ അദ്ദേഹം ചോദിക്കുന്നത് കേട്ടപ്പോൾ ആ വൃദ്ധനെ തെല്ല് ഭയവും കൂടാതെ ദേഷ്യവും തോന്നി.
എന്നാൽ അതൊന്നും ആയിരുന്നില്ല അദ്ദേഹത്തിന് പറയാൻ ഉണ്ടായിരുന്നത്. പിന്നെ എന്താണ് താങ്കൾക്ക് എന്നോട് പറയാനുള്ളത് എന്ന് ബാങ്ക് മാനേജർ ചോദിച്ചു. ഞാനൊരു കൃഷിക്കാരനാണ്. എനിക്ക് രണ്ട് പെൺമക്കളാണ് ഉള്ളത്. 2 കറവ പശുക്കളെ നോക്കിയിട്ടാണ് ഞാനും എൻറെ ഭാര്യയും മക്കളെ വളർത്തുന്നതും പഠിപ്പിക്കുന്നതും എന്ന് അദ്ദേഹം പറഞ്ഞു. എൻറെ മകൾ പഠനം ഏറെക്കുറെ പൂർത്തിയായി തുടങ്ങി.
അവൾക്ക് ഒരു നല്ല വിവാഹാലോചന നടത്തണമെന്നുണ്ട്. അഞ്ചാറ് ആലോചനകൾ വന്നു. അതിൽ ഒന്ന് രണ്ടെണ്ണം നന്നായി ഇഷ്ടപ്പെട്ടിട്ടുമുണ്ട്. 19 ലക്ഷമെല്ലാമാണ് സ്ത്രീധനം ആയി ചോദിക്കുന്നത്. അങ്ങനെ ഒരു വിവാഹം നടത്തുന്നതിന് വേണ്ടി എൻറെ ലോൺ ഒന്ന് പുതുക്കി തരുമോ എന്ന് ചോദിക്കാനാണ് ഞാൻ വന്നത് എന്ന് ആ വൃദ്ധൻ അയാളോട് പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.