ക്ലാസിലെ കറുത്ത കുട്ടിയെ കളിയാക്കിയ കൂട്ടുകാർക്ക് കാലം കരുതിവച്ചത് എന്താണെന്ന് അറിയേണ്ടേ…

എനിക്ക് രണ്ട് സഹോദരങ്ങളുണ്ട്. ഒരു ചേച്ചിയും ചേട്ടനും. അവരെ കാണാൻ മാലാഖ കുട്ടികളെ പോലെയാണ്. എന്നാൽ കൂട്ടത്തിൽ ഞാൻ ഏറ്റവും ഇളയതും കാണാൻ കറുമ്പനും ആയിരുന്നു. കരിമ്പൻ എന്ന് തന്നെ വേണം പറയാൻ. കൂട്ടുകാരെല്ലാവരും എന്നെ കറുമ്പാ എന്ന് വിളിച്ചാണ് കളിയാക്കിയിരുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ ഇത്തരത്തിൽ ഒരു വാക്ക് കേൾക്കുമ്പോൾ എനിക്ക് വളരെയധികം സങ്കടമാണ് ഉണ്ടായിരുന്നത്. എന്നാൽ എൻറെ അമ്മ എന്നെ എപ്പോഴും ആശ്വസിപ്പിക്കുമായിരുന്നു.

   

നിറത്തിൽ അല്ല കാര്യം എന്നെല്ലാം പറഞ്ഞുകൊണ്ട്. എന്നിരുന്നാലും കൂട്ടുകാരുടെ തുടർച്ചയായുള്ള കുത്തുവാക്കുകളും കളിയാക്കലുകളും എനിക്ക് സഹിക്കുന്നതിനും വലുതായിരുന്നു. എന്നിലെ കുഞ്ഞു മനസ്സിനെ അതൊരിക്കലും സഹിക്കാൻ കഴിയുമായിരുന്നില്ല. ആരും കാണാതെ ഞാൻ എപ്പോഴും കരയുമായിരുന്നു. കറുപ്പിന്റെ പേരിൽ കൂട്ടുകാരെല്ലാം എന്നെ ഒറ്റപ്പെടുത്തും ആയിരുന്നു. എൻറെ ജന്മസമയത്ത് അമ്മ പാടത്തെ പൊരി വെയിലത്ത് പണിക്കു പോയിരുന്നത് കൊണ്ടായിരിക്കാം.

എനിക്ക് ഇത്ര കറുപ്പ് എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. എന്നാൽ മറ്റു കുട്ടികൾ നിറത്തിന്റെ പേരിൽ എന്നെ എപ്പോഴും ഒറ്റപ്പെടുത്താറുണ്ട്. സ്കൂളിൽ കുളത്തിൽ നീന്താൻ പോയ സമയത്ത് ഒരു വെളുത്ത കുട്ടിയുടെ കൈ പിടിച്ചപ്പോഴാണ് അവിടെ നിന്നും എനിക്ക് അവഗണന ഉണ്ടായത്. ഈ കറുത്ത ചെക്കൻ എൻറെ കൈ പിടിക്കേണ്ട എന്ന് പറഞ്ഞ് ആ വെളുത്ത പെൺകുട്ടി കുതറി മാറി. അതുകൂടിയായപ്പോൾ എനിക്ക് സങ്കടം ഇരട്ടിച്ചു.

അങ്ങനെ എന്നെ മാറ്റി നിർത്തിക്കൊണ്ട് ക്ലാസ് ടീച്ചർ ഒരു വെളുത്ത ചെക്കന്റെ കൈ അവളെ കൊണ്ട് പിടിപ്പിക്കുകയായിരുന്നു. അതിനുശേഷം വീട്ടിലും അവഗണന തന്നെയായിരുന്നു. മാമൻ ഇടയ്ക്കെല്ലാം വീട്ടിൽ വരുമ്പോൾ ചേട്ടനും ചേച്ചിക്കും നല്ല വസ്ത്രങ്ങളും കൊടുക്കുകയും അവരെ കൊഞ്ചിപ്പിക്കുകയും കളിപ്പിക്കുകയും എല്ലാം ചെയ്യുമ്പോഴും ദൂരെ നിന്ന് അവയെല്ലാം നോക്കിക്കാണാന് എനിക്ക് ഭാഗ്യം ലഭിച്ചിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.