നിങ്ങളുടെ വീടിന്റെ മുൻവശത്തായി വച്ചുപിടിപ്പിക്കാൻ പാടില്ലാത്ത വൃക്ഷങ്ങൾ ഇവയെല്ലാം…

നാം ഏവരും ചെടികളും മരങ്ങളും എല്ലാം വെച്ചു പിടിപ്പിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ചില വൃക്ഷങ്ങളും ചെടികളും നമ്മുടെ വീടിനെ പോസിറ്റീവ് എനർജി നൽകുമ്പോൾ ചില വൃക്ഷങ്ങളും സസ്യങ്ങളും നമ്മുടെ വീടുകൾക്ക് നെഗറ്റീവ് എനർജിയാണ് സമ്മാനിക്കുന്നത്. എന്നാൽ നിങ്ങളുടെ വീടിനെ ചുറ്റുമായും അല്ലെങ്കിൽ വീടിനു മുൻവശത്തായും വെച്ചുപിടിപ്പിക്കാൻ പാടില്ലാത്ത വൃക്ഷങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

   

അതിൽ ആദ്യത്തെ വൃക്ഷം കാഞ്ഞിരമാകുന്നു. കാഞ്ഞിരം നിങ്ങളുടെ വീടിനെ മുൻവശത്തായോ അല്ലെങ്കിൽ വീടിനടുത്തായോ കുഴിച്ചിടുന്നത് രോഗം വിളിച്ചു വരുത്തുന്നതിന് കാരണമാകുന്നു. മരണഫല ദുഃഖം തന്നെയാണ് ഇതിൽ നിന്ന് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഒരിക്കലും ഇത് വീടിനടുത്തായി വളർത്താൻ പാടില്ല. മറ്റൊരു വൃക്ഷം മുരുക്ക് ആണ്. ഇത് വീടിന് അടുത്തായി ഒരിക്കലും വളർത്താൻ പാടുള്ളതല്ല. ഇത് വീടുകളിൽ അപകടം അല്ലെങ്കിൽ ദുർമരണം എന്നിവയെല്ലാം വിളിച്ചു വരുത്തുന്നു.

നിങ്ങളുടെ വീടിന്റെ തൊടിയിലായും കുഴിച്ചിടാൻ നല്ലതൊന്നുമല്ല. എന്നിരുന്നാലും നിങ്ങൾ ഇത് തൊടിയിൽ കുഴിച്ചിടുകയാണെങ്കിൽ വീടും തൊടിയും തമ്മിൽ അതിരുകെട്ടി തിരിക്കേണ്ടതാണ്. നിങ്ങളുടെ വീടിലും മുറ്റത്തും ആയി വളർത്താൻ പാടില്ലാത്ത മറ്റൊരു വൃക്ഷം എരിക്ക് ആകുന്നു. ഇതും തൊടിയിൽ അതിര് കെട്ടി നിർത്താവുന്ന ഒരു വൃക്ഷം തന്നെയാണ്. മറ്റൊന്ന് കരിങ്ങാലിയാണ്. വീടിനുമുറ്റത്തായോ തോട്ടത്തിലായോ കരിങ്ങാലി കുഴിച്ചിടുന്നത് ഒട്ടും ശുഭകരമല്ല. മറ്റൊന്ന് ആൽമരം ആകുന്നു.

ഒരിക്കലും വീടിനും വീടിനെ സമീപത്തായും ആൽമരം വളർത്താൻ പാടുള്ളതല്ല. അത് തനിയെ വളർന്നു വരികയാണെങ്കിലും അവിടെനിന്ന് കളയേണ്ടതാകുന്നു. കാരണം ഇത് ക്ഷേത്രത്തിൽ വളരേണ്ട ഒരു വൃക്ഷം തന്നെയാണ്. ത്രിമൂർത്തി സാന്നിധ്യം ഉള്ളതും ദേവീദേവന്മാർ കൂടിയിരിക്കുന്നതുമായ വൃക്ഷം തന്നെയാണ് ആൽമരം. അതുകൊണ്ട് ആ വൃക്ഷം ഒരിക്കലും വീടുകളിൽ വളരാൻ പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.