ആരാരുമില്ലാത്ത ഒരു കുഞ്ഞിനെ സന്തോഷിപ്പിക്കാനായി അയാൾ ചെയ്തത് എന്തെല്ലാമെന്ന് അറിയേണ്ടേ…

ദേശമംഗലത്തേക്കുള്ള യാത്രയിലായിരുന്നു കേശവൻ. കുറേ ദൂരം വണ്ടിയോടിച്ച് ക്ഷീണം തോന്നിയ അയാൾ കാർ റോഡ് സൈഡിൽ പാർക്ക് ചെയ്യുകയും കാറിൽ നിന്ന് പുറത്തിറങ്ങി ഒരു മരച്ചുവട്ടിൽ നിൽക്കുകയും ചെയ്തു. ഇനി എപ്പോഴാണ് ആവോ ദേശമംഗലത്തേക്ക് എത്തുക എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് പുറകിൽ നിന്ന് ചേട്ടാ എന്നൊരു വിളി കേട്ടത്.

   

അയാൾ തിരിഞ്ഞു നോക്കിയപ്പോൾ 8,9 വയസ്സ് പ്രായം വരുന്ന ഒരു ചെറിയ കുട്ടി അവിടെ നിന്നിരുന്നു. അവൻ കേശവനോട് തേൻ വേണോ ചേട്ടാ എന്ന് ചോദിക്കുകയും ചെയ്തു. നല്ല ഒറിജിനൽ തേനാണ് ചേട്ടാ നല്ല മധുരം ഉണ്ട്. നല്ലതാണ് വാങ്ങിക്കോളൂ എന്നെല്ലാം അവൻ പറയുന്നുണ്ട്. കേശവൻ അതിൽ നിന്ന് അല്പം വാങ്ങി രുചിച്ചു നോക്കി. അവൻ പറയുന്നത് കൃത്യമാണ്. ഇത് യഥാർത്ഥ തേൻ തന്നെയാണ്.

നല്ല മധുരവും രുചിയും എല്ലാമുണ്ട്. കേശവൻ ചോദിച്ചു. നിന്റെ ഇന്നത്തെ കച്ചവടം കഴിഞ്ഞോ എന്ന്. അവൻ പറഞ്ഞു ഇല്ല. ഇനി ഈ കുടത്തിലെ തേൻ കൂടി വിൽക്കാൻ ഉണ്ട് എന്ന്. അപ്പോൾ കേശവൻ പറഞ്ഞു. എന്നാൽ അതിനുള്ള പൈസ പറഞ്ഞോളൂ മുഴുവൻ ഞാൻ എടുത്തിരിക്കുന്നു എന്ന്. നിനക്ക് എന്നോടൊപ്പം വരാമോ എന്ന് ചോദിച്ചു.

എനിക്ക് ദേശമംഗലത്തേക്ക് പോകാനുണ്ട്. എന്റെ കൂടെ നീ വന്നാൽ അത് എനിക്ക് ഒരു കൂട്ടാകും എന്ന് കേശവൻ അവനോട് പറഞ്ഞു. അവൻ അത് സമ്മതിച്ചു. കേശവൻ കാറിന്റെ മുൻപാതിൽ തുറന്നു കൊടുത്തു. അവനോട് പേര് ചോദിച്ചു. അവൻ പറഞ്ഞു നാണു എന്നാണ് പേര് എന്ന്. ആദ്യമായി കാറിൽ കയറുന്നതിന്റെ സന്തോഷവും അത്ഭുതവും എല്ലാം അവന്റെ കുഞ്ഞിക്കണ്ണുകളിൽ ഉണ്ടായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.