യന്ത്രങ്ങളുടെ കടന്നുവരവ് സാങ്കേതിക മേഖലയിൽ വളരെയധികം പുരോഗതിക്ക് കാരണമായ ഒന്നാണ്. സാങ്കേതിക മേഖലയിൽ എത്രതന്നെ പുരോഗതി കൈവരിച്ച നമ്മൾ ഇന്നും ലോകരാഷ്ട്രങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒരു രാഷ്ട്രമാണ്. എന്നിരുന്നാലും ചില സാധാരണക്കാരുടെ ജീവിതത്തിൽ അവർ ഉപയോഗിക്കുന്ന പലതരം ടെക്നിക്കുകളും സാങ്കേതികരംഗം ഇന്നേവരെ കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു പുതിയ വഴിത്തിരിവിന് കാരണമാകുന്നു. കണ്ടാൽ നമുക്ക് നിസ്സാരമായി തോന്നുന്നതും എന്നാൽ വളരെയേറെ ഗുണകരവുമായ പല ടെക്നോളജികളും നമ്മളുടെ വീടുകളിലെ.
അടുക്കളപ്പുറത്ത് സാധാരണക്കാരായ അമ്മമാർ പലപ്പോഴും കണ്ടുപിടിക്കാറുണ്ട്. അവരെയൊന്നും ശാസ്ത്രലോകം ഒരിക്കലും അംഗീകരിക്കാറുമില്ല. ഇത്തരത്തിൽ ഒരു സാധാരണക്കാരൻ ആയ വിദ്യാഭ്യാസം അധികമില്ലാത്ത ഒരു പഴക്കച്ചവടക്കാരുടെ ബുദ്ധിയെ ലോകം അംഗീകരിക്കുകയാണ്. ഈ ചിത്രത്തിന് പലരും അടിക്കുറിപ്പുകൾ നൽകിയിട്ടുണ്ട്. ഒരു പഴക്കച്ചവടക്കാരൻ അദ്ദേഹത്തിൻറെ തൊഴിലിന്റെ ഭാഗമായി നാല് തരത്തിലുള്ള വലുപ്പത്തിലുള്ള മാതള പഴങ്ങൾ നാലു പെട്ടികളിലാക്കി.
ഒതുക്കി വയ്ക്കുകയാണ് ചെയ്യുന്നത്. ഓരോ പഴങ്ങളുടെയും സൈസ് അനുസരിച്ച് എടുത്തുനോക്കി പെട്ടിയിൽ വെക്കുന്നതിന് പകരമായി വളരെ കുറഞ്ഞ ചെലവിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു യന്ത്രമാണ് അദ്ദേഹം നിർമ്മിച്ചിരിക്കുന്നത്. അതായത് രണ്ട് ഇരുമ്പ് തണ്ടുകളോ രണ്ടു മരതണ്ടുകളോ ഉണ്ടെങ്കിൽ നിസാരമായി ഇതിനെ ഒരു യന്ത്രം നിർമ്മിക്കാം എന്നാണ് അദ്ദേഹം കാണിച്ചുതരുന്നത്. ചൈനക്കാർ പോലും ഇത്തരത്തിൽ നിസ്സാരവും ലളിതവും എന്നാൽ ഫലദായകവുമായ ഈ യന്ത്രം കണ്ടുപിടിച്ചിട്ടുണ്ട്ണ്ടാവുകയില്ല.
4 കടലാസുപെട്ടികൾ നിരത്തിവെച്ച് അതിനു മുകളിലായി ചെരിച്ച് മുകളിൽ അറ്റത്ത് അടുപ്പം കുറവും എന്നാൽ താഴെ അറ്റത്ത് അടുപ്പം കൂടുതൽ ഉള്ള രീതിയിലാണ് ഈ തണ്ടുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ മുകളിൽ നിന്ന് മാതള പഴങ്ങൾ വെച്ചാൽ അത് ഉരുണ്ട താഴോട്ട് വരുന്നു. ആ കമ്പികൾക്കിടയിലൂടെ എപ്പോഴാണ് ആ ആ മാതളപ്പഴം താഴോട്ട് വീഴുന്നതെങ്കിൽ ആ പെട്ടിയിൽ ആയിരിക്കും ഒരേ സൈസിലുള്ള മാതള പഴങ്ങൾ ഉണ്ടായിരിക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക.