കൺമുന്നിൽ കണ്ട പുള്ളി പുലി എന്ന സത്യം വിശ്വസിക്കാനാവാതെ 12 വയസ്സുകാരൻ…

തന്നെ കൺമുന്നിലൂടെ നടന്നുപോയ പുള്ളിപ്പുലി ഒരു സത്യമാണോ മിഥ്യയാണോ എന്ന് മനസ്സിലാക്കാൻ കഴിയാതെ തരിച്ചിരുന്നു പോയിരിക്കുകയാണ് ഒരു 12 വയസ്സുകാരൻ. മഹാരാഷ്ട്രയിലെ ഒരു കല്യാണവീട്ടിൽ ആണ് ഈ സംഭവം നടക്കുന്നത്. കല്യാണ വീടിനെ അകത്തായി ഒരു മേശയിലിരുന്ന് മൊബൈൽ ഫോണിൽ വീഡിയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ആ 12 വയസ്സുകാരനായ ബാലൻ. ആ സമയത്താണ് മുൻപിൽ തുറന്നിട്ട വാതിലിലൂടെ ഒരു പുള്ളിപ്പുലി.

   

പതുക്കെ അകത്തേക്ക് പ്രവേശിക്കുന്നത് അവൻ കാണാനിടയായത്. സാധാരണയായി പേടിപ്പെടുത്തുന്ന എന്തെങ്കിലും ദൃശ്യങ്ങൾ കണ്ടാൽ അലമുറയിടുന്ന അവൻ അപ്പോൾ സമയോചിതമായി ആ മേശയിൽ നിന്ന് പതുക്കെ താഴെയിറങ്ങുകയും മുറിയിൽ നിന്ന് പുറത്തു കടന്ന് വാതിൽ പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. അതോടുകൂടി പുള്ളിപ്പുലി അകത്തും ബാലൻ പുറത്തുമായി.

അവൻ വേഗം തന്നെ ആ വീട്ടിലുള്ള മറ്റുള്ളവരെയെല്ലാം വിവരമറിയിക്കുകയും എല്ലാവരും ചേർന്ന് നാട്ടുകാരെയും വന വകുപ്പ് അധികൃതരെയും വിവരം അറിയിക്കുകയും ചെയ്തു. വനം വകുപ്പ് അധികൃതർ എത്രയും പെട്ടെന്ന് വന്നചേരുകയും അങ്ങനെ പുള്ളിപ്പുലിയെ കീഴ്പെടുത്തുകയും ചെയ്തു. ആ പുള്ളിപ്പുലിക്ക് അഞ്ചു വയസ്സ് പ്രായമുണ്ട് എന്നാണ് പറയപ്പെടുന്നത്. ആ കുഞ്ഞിന്റെ അവസരോചിതമായ ഇടപെടൽ മൂലം അവന്റെ ജീവനും നാട്ടുകാരുടെ ജീവനും മൊത്തമാണ് രക്ഷപ്പെടുത്താൻ സാധിച്ചത്.

നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം അവന് വെറും 12 വയസ്സ് മാത്രമേ ഉള്ളൂ എന്നാണ്. എന്നിരുന്നാലും അവൻ വളരെയധികം ചിന്തിച്ചിട്ടാണ് വളരെ പെട്ടെന്ന് തീരുമാനത്തിൽ എത്തിച്ചേർന്നത്. നമ്മളിൽ പലരും ചിലപ്പോൾ ഇങ്ങനെയെല്ലാം ചിന്തിച്ചെന്നു വരില്ല. അതുകൊണ്ട് തന്നെ ഏവരുടെയും ജീവൻ നഷ്ടപ്പെടുത്താതെ ഏവരെയും രക്ഷിക്കാനായി അവനു സാധിക്കുകയും ചെയ്തു. ഇവനെ പ്രശംസിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.