പ്രവാസ ജീവിതകാലത്ത് ഞാൻ നാട്ടിലേക്ക് ഒന്ന് വിളിച്ചതായിരുന്നു. ഭാര്യയുടെ ശബ്ദം ഒന്നും കേൾക്കണം. അവിടെ അവളോട് അല്പം സംസാരിക്കണം എന്നെല്ലാം കരുതി വിളിച്ചതാണ്. അവൾ ഒരു സർപ്രൈസ് പറയാനുണ്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് ആദ്യം അത് എന്താണെന്ന് മനസ്സിലായില്ല. പിന്നീട് അവൾ പറഞ്ഞു. നമുക്ക് ഒരു പുതിയ അതിഥി വരാനുണ്ട് എന്ന്. അത് ആരാണെന്ന് എനിക്ക് മനസ്സിലായില്ല. അപ്പോഴാണ് അവൾ കൂടുതൽ വ്യക്തമാക്കിയത്.
നമ്മുടെ കുട്ടൂസിനെ കൂട്ടായി പുതിയ ഒരാൾ കൂടി വരുന്നുണ്ടെന്ന്. അത് കേട്ടതും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഈ പറഞ്ഞത് സത്യമാണോ എന്ന് ചോദിച്ചപ്പോൾ അത് സത്യമാണെന്ന് അവൾ തുറന്നുപറയുകയും ചെയ്തു. സന്തോഷം കൊണ്ട് കണ്ണ് കാണാത്ത ഒരു നിമിഷമായിരുന്നു അത്. മുൻപിൽ നിന്നിരുന്ന അവളെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു. രാവിലെ പല്ലുതേച്ചില്ലേ എന്ന് തോന്നിപ്പോയി. അപ്പോഴാണ് മനസ്സിലായത് ഞാൻ നാട്ടിൽ അവളുടെ മുന്നിലല്ല. എന്റെ മുൻപിൽ നിന്നിരുന്ന.
ഒരു ബംഗാളിക്കാണ് ഞാൻ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തതെന്ന്. അയാൾക്ക് മനസ്സിലാകാതെ മിഴിച്ചു നിൽക്കുകയും അവിടെ നിന്ന് ഓടി പോവുകയും ചെയ്തു. നമ്മൾ മലയാളികളോടാണ് അവന്റെ കളി എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഫോൺ കട്ട് ചെയ്ത് അവിടെ നിന്ന് പോവുകയും ചെയ്തു. പിന്നീടങ്ങോട്ട് അവളുടെ പരാതികളുടെ ദിനം ആയിരുന്നു. ഞാൻ ആദ്യത്തെ പ്രസവത്തിന് വരാത്തതിന്റെ വിഷമം.
അവൾക്ക് വളരെയധികം ഉണ്ട്. ഓരോ ദിവസവും അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ പറ്റി അവൾ വല്ലാതെ പറയും. അപ്പോഴെല്ലാം എനിക്കൊന്ന് അവളെ കാണണമെന്ന് ആഗ്രഹം അതിയായി വർദ്ധിക്കുകയും ചെയ്തു. അവൾക്ക് സർപ്രൈസ് കൊടുത്ത് നാട്ടിൽ ചെല്ലാനായി ഞാൻ തീരുമാനിച്ചു. ഈ പ്രസവത്തിന് എങ്കിലും അവളോടൊപ്പം ഉണ്ടാകണമെന്ന് മനസ്സിൽ ഉറപ്പിക്കുകയും ചെയ്തു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.