മരുമകളെ കുറിച്ച് സദാചാരം പറഞ്ഞ നാട്ടുകാർ… നാട്ടുകാർക്ക് തക്ക മറുപടി നൽകിയ അമ്മായിയമ്മ.

സാവിത്രി ടീച്ചറുടെ മകൻ മനുവിന്റെ ഭാര്യയാണ് ദേവിക. ദേവികയും മനുവും തമ്മിൽ സ്നേഹിച്ച വിവാഹിതരായവരാണ്. സാവിത്രി ടീച്ചറുടെ സഹകരണത്തോടുകൂടി മനു ദേവികയെ വിളിച്ചുകൊണ്ടുവന്നു എന്ന് പറയുന്നതായിരിക്കും കൂടുതൽ നല്ലത്. ദേവിക ഒരു തന്റേടിയായ പെൺകുട്ടിയായിരുന്നു. ഇപ്പോൾ അവൾ ഗർഭിണിയാണ്. ജോലി കഴിഞ്ഞ വീട്ടിൽ വന്ന മനു ദേവികയെ അമ്മയോട് അന്വേഷിച്ചപ്പോൾ അവൾ സാധനങ്ങൾ വാങ്ങാൻ പുറത്തുപോയി.

   

എന്ന് പറഞ്ഞു. അച്ഛൻറെ വണ്ടിയും എടുത്തുകൊണ്ടാണ് അവൾ പുറത്തു പോയിരിക്കുന്നത്. അത് കേട്ടതും മനുവിനെ അരിശം വന്നു. അല്ലെങ്കിൽ അവളെ എല്ലാവരും ബുള്ളറ്റ് ലേഡി എന്നാണ് വിളിക്കുന്നത്. കൂടാതെ ഇങ്ങനെ റസ്റ്റ് എടുക്കേണ്ട സമയത്ത് അച്ഛൻറെ പഴയ ലൂണയും ആയി പുറത്തു പോയാൽ എങ്ങനെയാണ് ശരിയാവുക എന്നാണ് അവൻ ചോദിക്കുന്നത്. എന്നാൽ സാവിത്രി ടീച്ചർ എല്ലാത്തിനും മരുമകൾക്ക് സപ്പോർട്ട് ആണ്.

അവൾ എന്തു ചെയ്താലും സാവിത്രി ടീച്ചർക്ക് അത് ഇഷ്ടമാണ്. സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടെ ദേവിക സാധനങ്ങളും വാങ്ങി മാർക്കറ്റിൽ നിന്നും തിരിച്ചുവന്നു. മനു അവളോട് ചോദിച്ചു. തമിഴ്നാട്ടിലും പാലക്കാട് അഗ്രഹാരത്തിലും താമസിച്ചിരുന്ന നിനക്ക് എങ്ങനെയാണ് ഇത്ര തന്റേടം വന്നതെന്ന്. നീ ഈ വയ്യാതിരിക്കുന്ന സമയത്ത് എന്തിനാണ് അച്ഛൻറെ ലൂണയും ആയി പുറത്തുപോയത്. നിനക്ക് ഒരു ടൂവീലർ ഉള്ളതല്ലേ എന്ന് അവൻ അവളോട് ചോദിച്ചു.

എന്നാൽ അതിൽ പോകുമ്പോൾ ഒരു ലുക്ക് കിട്ടില്ലെന്നും അച്ഛൻറെ വണ്ടി പൊളിയാണെന്നുമാണ് അവളുടെ മറുപടി. എന്തിനാണ് അമ്മ ഇവളുടെ എല്ലാ തോന്നിവാസങ്ങൾക്കും സപ്പോർട്ട് ചെയ്യുന്നത് എന്ന് മനു അമ്മയോട് ചോദിച്ചു. വിവാഹത്തിന് ശേഷം അമ്മയെയും അച്ഛനെയും തിരിഞ്ഞു നോക്കാത്ത എൻറെ മകളെക്കാൾ എത്രയോ ഭേദമാണ് ഇവൾ എന്നാണ് അമ്മ പറയുന്നത്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.