പന്ത്രണ്ട് വർഷം കാത്തിരുന്നു കിട്ടിയ കുഞ്ഞു മരിച്ചെന്നു വിധി എഴുതിയ ഡോക്ടർമാർക്ക് തെറ്റി

ജീവിതത്തിൽ അമ്മയെക്കാൾ വലിയ പോരാളി ഇല്ല എന്നത് സത്യമായ കാര്യമാണ്. ഒരമ്മ ഒരു കുഞ്ഞിനെ ജന്മം കൊടുക്കാൻ വേണ്ടി എത്രയോ എല്ലുകൾ നുറുങ്ങുന്ന വേദനയാണ് സഹിക്കുന്നത്. അപ്പോൾ പിന്നെ ഒരുപാട് വർഷങ്ങൾക്കു ശേഷം കാത്തിരുന്ന് പ്രാർത്ഥനയുടെയും ചികിത്സയുടെയും ഫലമായി ഒരു കുഞ്ഞു പിറക്കുമ്പോൾ ഒരു അമ്മയായി മാറുന്ന സ്ത്രീക്ക് എത്രത്തോളം സന്തോഷം ഉണ്ടാകും.

   

എന്നാൽ ജനിച്ച് കുറച്ചു നിമിഷങ്ങൾക്കു ശേഷം തന്റെ കുഞ്ഞ് മരണപ്പെട്ടു എന്ന് വാർത്ത അറിയുമ്പോൾ അവളുടെ അവസ്ഥ എന്താകും. ചിന്തിക്കാൻ കൂടി കഴിയില്ല. നീണ്ട പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ലൈൻ മെസ്സി എന്ന മുപ്പത്തിയഞ്ചുക്കാരി അമ്മയായത്. അമ്മയായ സന്തോഷത്തിൽ അവൾക്ക് ഒരുപാട് സഹിക്കേണ്ടി വന്നു.

അമിത ക്ഷീണവും പ്രസവ വേദനയും ഒന്നും അവളെ തളർത്തിയില്ല. എന്നാൽ കുഞ്ഞ് ജനിച്ച് നിമിഷങ്ങൾ തന്നെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിന്നു പോയത് ഡോക്ടർമാരെ പോലും കണ്ണീരിലാഴ്ത്തി. കഴിയുന്ന രീതിയിൽ എല്ലാം അവർ പരിശ്രമിച്ചെങ്കിലും കുഞ്ഞു മരിച്ചതായി മെഡിക്കൽ സംഘം വിധിയെഴുതി. ഇതറിഞ്ഞ അമ്മ തന്റെ കുഞ്ഞിനെ തനിക്കൊന്ന് കാണണമെന്ന് ആവശ്യപ്പെട്ടു.

വളരെയേറെ വിഷമത്തോടെ ഡോക്ടർമാർ കുഞ്ഞിനെ അമ്മയ്ക്ക് നൽകി. ആ അമ്മ തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് കരയാനും പരാതികൾ പറയാനും തുടങ്ങി. പെട്ടെന്നാണ് അത് സംഭവിച്ചത് കുഞ്ഞ് കരയാൻ തുടങ്ങി. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.