വഴിയരികിലെ യാചകനോട് ആ ബൈക്ക് റൈഡർ ചെയ്തത് എന്തെന്ന് നിങ്ങൾക്കറിയേണ്ടേ…

വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നതിനേക്കാൾ വലിയൊരു പുണ്യം മറ്റൊന്നുമില്ല. ഓരോ വ്യക്തിയും എന്തിനാണ് നെട്ടോട്ടമോടുന്നത്. അവരെല്ലാം സമ്പത്ത് ഉണ്ടാക്കാൻ വേണ്ടിയാണ് നെട്ടോട്ടമോടുന്നത്. ഈ സമ്പത്ത് എന്തിനുവേണ്ടിയാണ് ഇവർ ഉപയോഗിക്കുന്നത്. കൂടുതൽ ഭാഗവും വയറുനിറയ്ക്കാൻ വേണ്ടിയാണ്. എന്നാൽ ഇന്ന് കുട്ടികൾക്ക് ഭക്ഷണത്തിൻറെ വിലയറിയില്ല. അതുകൊണ്ടുതന്നെ പോലും ഭക്ഷണസാധനങ്ങൾ തിരസ്കരിക്കുകയും വലിച്ചെറിയും ചെയ്യുന്ന കുട്ടികളാണ്.

   

ഇന്ന് സമൂഹത്തിൽ ഉള്ളത്. അവർ പറയുന്ന രീതിയിലുള്ള ഭക്ഷണസാധനങ്ങൾ തന്നെ അവർക്ക് വേണം. പണ്ട് ഭക്ഷണം കിട്ടാനില്ലാത്ത ഒരു കാലത്ത് എന്തെങ്കിലും വയറു നിറയെ കഴിച്ച് ജീവിക്കാൻ കൊതിച്ച ഒരുപാട് വ്യക്തികൾ നമ്മുടെ സമൂഹത്തിലുണ്ട്. അവർക്ക് ഭക്ഷണം കിട്ടിയിരുന്നില്ല. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാകർഷിച്ച ഒരു ബൈക്ക് റൈഡറിന്റെ കഥയാണ് ഇവിടെ നമുക്ക് കാണാൻ കഴിയുക. അദ്ദേഹം റോഡിലൂടെ പോയിക്കൊണ്ടിരിക്കുമ്പോൾ റോഡിൽ ഭിക്ഷ യാചിച്ചുകൊണ്ടിരിക്കുന്ന ഒരു യാചകനെ കാണുകയാണ്.

അദ്ദേഹത്തിൻറെ വേഷവും ഭാവവും എല്ലാം കണ്ടാൽ തന്നെ അറിയാം അയാൾ ഒരു യാചകനാണ് എന്ന്. മുഷിഞ്ഞ വസ്ത്രവും വികൃതമായ രൂപവും ക്ഷീണിച്ച ശരീരവുമായി വൃദ്ധനായ ഒരു മനുഷ്യൻ. കാണുന്നവരുടെ മുൻപിൽ എല്ലാം കൈകൾ നീട്ടുകയാണ്. ഈ ബൈക്ക് റൈഡർ തന്നെ കയ്യിൽ ഉണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ ആ വൃദ്ധന് നേരെ നീട്ടുന്നത്. തൻറെ വയറു നിറയ്ക്കാൻ എന്തെങ്കിലും കിട്ടിയല്ലോ എന്ന സന്തോഷത്തിൽ ആ ചെറുപ്പക്കാരന്റെ കാലുകളിലേക്ക് ആ വൃദ്ധൻ വീഴുകയാണ്.

എന്നാൽ ആ ചെറുപ്പക്കാരൻ അതിനു സമ്മതിക്കുന്നില്ല. അയാളുടെ കയ്യിൽ ബാക്കിയുണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ കൂടി അദ്ദേഹത്തിന് വച്ചു നീട്ടുകയാണ് ചെയ്യുന്നത്. മനുഷ്യത്വം മരവിച്ചുപോയ ഈ സമൂഹത്തിൽ ഇത്തരത്തിൽ സഹജീവികളോട് സ്നേഹവും കരുണയും കാണിക്കുന്ന മനുഷ്യർ ഇനിയും ബാക്കിയുണ്ട് എന്നറിയുന്നതിൽ ഏറെ സന്തോഷമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക.