സ്വർണ്ണവള ഉടമയ്ക്ക് തിരിച്ചു നൽകി ഏവർക്കും മാതൃകയായി ഒരു യാചകൻ…

വഴിയരികിൽ നിന്ന് വീണുകിട്ടിയ രണ്ടു പവന്റെ ഒരു സ്വർണവള ഒരു യാചകൻ അതിൻറെ ഉടമയ്ക്ക് തന്നെ കൊണ്ട് ചെന്ന് നൽകി. സംഭവം നടക്കുന്നത് നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെയാണ്. ആലുവ റെയിൽവേ സ്റ്റേഷന്റെ സമീപത്തായി ഭിക്ഷ യാചിച്ചുകൊണ്ടിരിക്കുന്ന ഒരു യാചകനായിരുന്നു തമിഴ്നാട് സ്വദേശിയായിരുന്ന രമേശൻ. അദ്ദേഹത്തിൻറെ ഇരുകാലുകൾക്കും സ്വാധീന കുറവുള്ളതുകൊണ്ടുതന്നെ മറ്റു ജോലികൾക്ക് ഒന്നും അദ്ദേഹത്തിന് പോകാൻ സാധിക്കുമായിരുന്നില്ല.

   

അതുകൊണ്ടുതന്നെ റെയിൽവേ സ്റ്റേഷന്റെ സമീപത്തായി ഭിക്ഷ യാചിക്കുകയും അതിൽനിന്ന് ഉപജീവനമാർഗ്ഗം കണ്ടെത്തുകയുമായിരുന്നു അദ്ദേഹം. രാത്രിസമയങ്ങളിൽ റെയിൽവേ സ്റ്റേഷന് സമീപത്തായി കിടന്നുറങ്ങുകയും പകൽ സമയത്ത് അവിടെ ഭിക്ഷ യാചിക്കുകയും ആണ് അദ്ദേഹം ചെയ്തിരുന്നത്. അദ്ദേഹം വഴിയരികിൽ നിന്ന് ഈ സ്വർണ്ണ വള ലഭിച്ചപ്പോൾ അതിൻറെ ഉടമയ്ക്ക് തന്നെ നൽകുകയായിരുന്നു.

വേണമെങ്കിൽ അദ്ദേഹത്തിന് അത് ഒളിപ്പിച്ചുവെക്കുകയും ആരും കാണാതെ വിറ്റ് പണമാക്കുകയും ചെയ്യാമായിരുന്നു. എന്നാൽ സത്യസന്ധനായ ആ വ്യക്തി അത് അ വളയുടെ ഉടമയ്ക്ക് തന്നെ നൽകുകയായിരുന്നു. എങ്ങനെയാണ് അദ്ദേഹം അതിന്റെ ഉടമയെ കണ്ടെത്തിയത് എന്നല്ലേ നിങ്ങൾക്ക് തോന്നുന്ന സംശയം. അദ്ദേഹം യാചിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഈ വളയുടെ ഉടമ ഒരു കാറിൽ വന്നിറങ്ങുകയും അദ്ദേഹം ഭിക്ഷ ചോദിച്ചു കൈ നീട്ടിയപ്പോൾ അദ്ദേഹത്തിന് പണം നൽകി സഹായിക്കുകയും ചെയ്തിരുന്നു.

അതിനുശേഷം ആണ് അവർ ഒരു ബേക്കറിയിലേക്ക് കയറി പോയത് അപ്പോഴാണ് അദ്ദേഹത്തിൻറെ കണ്ണിൽ ഈ വള കണ്ടത്. ആ വള ഉടനെ എടുക്കുകയും ബേക്കറിയിൽ കയറിച്ചെന്ന് അതിൻറെ ഉടമയായ സ്ത്രീക്ക് തന്നെ അ വള കൊടുക്കുകയും ചെയ്തു. അവർക്ക് ഏറെ സന്തോഷം ഉണ്ടായി. അദ്ദേഹത്തിന് വേണമെങ്കിൽ അത് സ്വന്തമാക്കാമായിരുന്നു. എന്നിരുന്നാലും അദ്ദേഹം അത് ചെയ്തില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.