ഈ കുഞ്ഞനുജത്തിയോടുള്ള കുഞ്ഞേട്ടന്റെ സ്നേഹം ആരും കണ്ടില്ലെന്ന് നടിക്കല്ലേ….

ഈ കുഞ്ഞേട്ടന്റെ കുഞ്ഞിപെങ്ങളോടുള്ള അതിരു കവിഞ്ഞ സ്നേഹമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുന്നതും ചർച്ചയ്ക്ക് വിഷയമായിരിക്കുന്നതും. സ്വന്തം സഹോദരങ്ങൾ തമ്മിൽ സ്വാർത്ഥതയ്ക്ക് വേണ്ടി അന്യോന്യം കൊന്നൊടുക്കും വരെ കാര്യങ്ങൾ എത്തിച്ചേരുന്ന ഈ കാലഘട്ടത്തിൽ തന്റെ കുഞ്ഞനുജത്തിയോടുള്ള അതിരുകവിഞ്ഞ സ്നേഹം കാരണം അവളെ അത്രമേൽ ശ്രദ്ധിക്കുന്നത് കൊണ്ട് തന്നെ ഒരു കുഞ്ഞേട്ടൻ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ് നാമിന്ന് സോഷ്യൽ മീഡിയയിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്.

   

ഇത് കാണുമ്പോൾ ഒരു അർത്ഥത്തിൽ ഒരുപാട് സന്തോഷവും സ്നേഹവും തോന്നുന്നുണ്ടെങ്കിൽ മറ്റൊരു അർത്ഥത്തിൽ അവരുടെ പരിതാപകരമായ ഈ അവസ്ഥ കണ്ട് സങ്കടവും തോന്നുന്നുണ്ട്. നോർത്തിന്ത്യയിൽ എവിടെയോ ആയിരിക്കണം ഈ സംഭവം നടക്കുന്നത്. വെറും മൂന്ന് വയസ്സ് പോലും പ്രായം തോന്നിക്കാത്ത തന്റെ കുഞ്ഞനുജത്തിയെ സൈക്കിളിന്റെ പുറകിൽ ഇരുത്തി എങ്ങോട്ടോ തള്ളികൊണ്ടു പോകാൻ ഒരുങ്ങുകയാണ് ഒരു കുഞ്ഞേട്ടൻ.

എന്നാൽ അവനെ തന്റെ അനുജത്തിയിൽ ആത്മവിശ്വാസം കുറവാണ്. കാരണം അവൾ തീരെ ചെറിയ കുട്ടിയാണ്. അതുകൊണ്ട് തന്നെ സൈക്കിളിൽ നിന്ന് എങ്ങനെയെങ്കിലും വീണുപോയാലോ എന്ന് അവനെ ആദിയുണ്ട്. അതുകൊണ്ടുതന്നെ തന്റെ കുഞ്ഞിപെങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി അവളെ സൈക്കിളിന്റെ പിറകിൽ ഇരുത്തുകയും അവളുടെ കാല് മുൻപോട്ട് വലിച്ചുകെട്ടുകയും ചെയ്യുകയാണ് അവൻ. ആ കുഞ്ഞിപെങ്ങൾ ആകട്ടെ തന്റെ കുഞ്ഞേട്ടൻ കാണിക്കുന്നത് എന്താണെന്ന്.

പോലും മനസ്സിലാകാതെ അന്തം ഇല്ലാതെ ഇരിക്കുകയാണ്. തന്റെ ചേട്ടനിൽ പരിപൂർണ്ണ വിശ്വാസമുള്ളത് കൊണ്ട് അവൾ തന്റെ കാലുകൾ കെട്ടിവയ്ക്കുന്നതിൽ യാതൊരു തടസ്സമോ പരിഭവമോ പ്രകടിപ്പിക്കുന്നില്ല. അടങ്ങിയൊതുങ്ങി സൈക്കിളിന്റെ സീറ്റിൽ ഇരിക്കുന്ന തന്റെ കുഞ്ഞി പെങ്ങൾ എത്രയും സുരക്ഷിതമായി തന്നെ കാലുകൾ മുറുകെ കെട്ടി അവൻ ആ സൈക്കിളിന്റെ സ്റ്റാൻഡ് തട്ടുകയും സൈക്കിൾ പതിയെ മുന്നോട്ട് എടുക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.