മുട്ടുവേദന ഇനി എളുപ്പത്തിൽ മാറ്റിയെടുക്കാം… നിരവധി എളുപ്പവഴികൾ…

മുട്ടുവേദന ഇന്ന് നിരവധി ആളുകളിൽ കണ്ടുവരുന്ന പ്രധാനപ്രശ്നമാണ്. ഇതിന് കാരണങ്ങൾ പലതാണ്. ഇത്തരം പ്രശ്നങ്ങൾക്ക് രോഗനിർണയവും ചികിത്സയും വൈകിപ്പിക്കരുത്. സ്റ്റിറോയ്ഡുകൾ സ്ഥിരമായി കഴിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുകയാണ് ചെയ്യുന്നത്. മുട്ടിലെ സന്ധികളിലും അനുബന്ധഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുള്ളവരിൽ സാധാരണമായി കാണുന്ന പ്രശ്നമാണ്. മുട്ടിലെ മുൻവശം ഉൾവശം പുറകുവശം എന്നീ ഭാഗങ്ങളിലാണ് വേദന കൂടുതലായി കണ്ടുവരുന്നത്.

   

നീര് ചലന ശേഷി കുറവ് മുട്ട് മടക്കാനും നിവർത്താനും കഴിയാത്ത അവസ്ഥ എന്നിവയാണ് ഇതിൽ പ്രധാനം. വേദനയ്ക്കുള്ള കാരണങ്ങൾ പലതാണ്. മുട്ടിനു ഉണ്ടാകുന്ന ക്ഷതങ്ങൾ സന്ധിവാതം അണുബാധ അസ്ഥികളിൽ ഉണ്ടാകുന്ന മുഴകൾ ശാരീരിക അധ്വാനവും അമിത വ്യായാമം മൂലം ശരീരം ദുർബലമാകുന്ന അവസ്ഥ അമിതമായ ഭാരം റുമറ്റോയ്ഡ് ആർത്രൈറ്റിസ് ഗൗട്ട് രോഗം യൂറിക് ആസിഡ് ക്രിസ്റ്റലുകൾ കോശ സമൂഹത്തിൽ നിക്ഷേപിക്കുന്ന അവസ്ഥ മുട്ടിലെ പിൻ ഭാഗങ്ങളിലുണ്ടാകുന്ന നീർക്കെട്ട് മുട്ടിലെ ചിരട്ടയുടെ സ്ഥാനം തെറ്റ്.

സന്ധികളിലുണ്ടാകുന്ന അണുബാധ. എല്ലുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന സ്നായുക്കൾ വലിയുകയും പൊട്ടുകയും ചെയ്യുന്നത്. മുട്ടിന് ഉള്ളിലും പുറത്തും കാണുന്ന സ്നായ്ക്കൾ ആണ് സന്ധിയെ ഉറപ്പിച്ചു നിർത്തുന്നത്. ഇനി എന്താണ് മുട്ടുവേദനയ്ക്കുള്ള പരിഹാരം എന്ന് നോക്കാം. കാലിന് പാകമാകുന്നത് ആവശ്യത്തിന് അനുയോജ്യമായ ഷൂ അല്ലെങ്കിൽ ചെരുപ്പ് ധരിക്കാൻ ശ്രദ്ധിക്കുക. വ്യായാമത്തിനായി കോൺക്രീറ്റ് തറകളിൽ ഓടുന്നതും നടക്കുന്നതും ഒഴിവാക്കുക.

ദീർഘനേരം നിന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കേണ്ട ഒന്നാണ്. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. പാലും പാലുൽപ്പന്നങ്ങളും ആണ് കാൽസ്യ ത്തിന്റെ പ്രധാന ഉറവിടം. കാൽസ്യം ആഗിരണം ചെയ്യുന്നതിന് വൈറ്റമിൻ ഡിയുടെ സാന്നിധ്യം ആവശ്യമാണ്. എള്ള് ബദാം തുടങ്ങിയതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.