ഓട്ടോറിക്ഷ സ്റ്റാൻഡിന് അടുത്ത് ഉണ്ടായിരുന്ന കപ്പളയിലെ മാതാവിന്റെ രൂപത്തിന് മുൻപിൽ നിന്ന് മനമുരുകി പ്രാർത്ഥിക്കുമ്പോൾ കിച്ചുവിന്റെ മനസ്സിൽ ഒരുപാട് വേദനയാണ് ഉണ്ടായത്. അവന്റെ ചെവികളിൽ നിലീനയുടെ വാക്കുകൾ മുള്ളുകൾ പോലെ കുത്തി നീറുന്നതായിരുന്നു. അവൻ ഒരുപാട് സ്നേഹിച്ചത് ആയിരുന്നു അവളെയും. 18 വയസ്സിൽ ഓട്ടോ ഓടിക്കാൻ തുടങ്ങിയതാണ്. ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടമായ അവൻ അമ്മയ്ക്ക് വേണ്ടിയാണ് ജീവിച്ചത്. അവനും അമ്മയും വളരെയധികം കഷ്ടപ്പെട്ടിട്ടാണ് ജീവിച്ചത്.
അമ്മ കഴിയുന്ന പണികളെല്ലാം ചെയ്ത് അവനെ വളർത്തി. 18 വയസ്സ് തികഞ്ഞപ്പോൾ അവൻ ഓട്ടോ ഓടിക്കാൻ ആയി തുടങ്ങി. പണ്ടെങ്ങോ വീട്ടുകാർ പറഞ്ഞുവെച്ച രീതിയിൽ മാമന്റെ മകളെ അവനെ ഒരുപാട് ഇഷ്ടമായിരുന്നു. അവളുടെ പഠനത്തിനും മറ്റു സാധനങ്ങൾക്കും ആയുള്ള പണം അവൻ എപ്പോഴും അമ്മായിയുടെ കയ്യിൽ കൊണ്ട് കൊടുക്കുമായിരുന്നു. അങ്ങനെ ഒരു ഒഴിവ് ദിവസത്തിൽ മാമന്റെ.
വീട്ടിൽ പോയതായിരുന്നു അവൻ. നെലീന അവിടെ ഉണ്ടായിരുന്നില്ല. പഠിക്കാൻ പോയതാണ്. അമ്മായിയയുടെ കയ്യിൽ അവൾക്കാവശ്യമായ പണം കൊടുത്ത് അകത്തിരിക്കുമ്പോഴാണ് അവൾ പഠനം കഴിഞ്ഞ് കയറിവന്നത്. അവനെ ഗൗനിക്കാതെ അവൾ അകത്തേക്ക് കയറിപ്പോയി. നീ കിച്ചുവിനെ കണ്ടില്ലേ എന്ന് അമ്മായി അവളോട് ചോദിക്കുന്നത് കേട്ടു.അവൻ അകത്തുനിന്ന് അവൾ അമ്മായിയോട് മറുപടി പറയുകയായിരുന്നു.
നിങ്ങൾ പണ്ടുകാലത്ത് എന്തൊക്കെയോ പറഞ്ഞത് വെച്ച് വന്നിരിക്കുകയാണ് അയാൾ. ഈ ഓട്ടോക്കാരനെയൊന്നും കെട്ടാൻ എനിക്ക് താല്പര്യമില്ല എന്ന് അവൾ ഉച്ചത്തിൽ തന്നെ പറഞ്ഞു. അത് കേട്ട് അവന്റെ മനസ്സിൽ ഒരുപാട് സങ്കടം ഉണ്ടായി. മാമന്റെ വീട്ടിൽ നിന്ന് ഇറങ്ങി അവൻ വീണ്ടും ഓട്ടോ സ്റ്റാൻഡിലേക്ക് എത്തി. മാതാവിന്റെ രൂപത്തിന് മുൻപിൽ വന്നു നിന്ന് അവൻ ഏറെ നേരം സങ്കടപ്പെട്ടു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.