രാധാമണിയമ്മയ്ക്ക് ഒരേയൊരു മകനായിരുന്നു ഉണ്ടായിരുന്നത്. അവന്റെ പേര് കണ്ണൻ എന്നായിരുന്നു. കണ്ണൻ വിദേശത്താണ് ജോലി ചെയ്യുന്നത്. കണ്ണൻറെ ചെറുപ്പത്തിൽ അവനെ പട്ടിണി അറിയിക്കാതിരിക്കാൻ വേണ്ടി രാധാമണിയമ്മ ഒരുപാട് നാൾ പട്ടിണി കിടന്നിട്ടുണ്ട്. അവൻ വളർന്നു വലുതായി പഠിച്ച് ഒരു ജോലി നേടി. ഗായത്രി എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു. അവൾക്ക് ഒരു മകളും ഉണ്ടായി. നയന എന്നാണ് അവളുടെ പേര്. ഗായത്രിയുടെ സ്വഭാവം അല്പം വിചിത്രം ആയിരുന്നു.
അവൾക്ക് വളരെ പെട്ടെന്ന് തന്നെ ദേഷ്യം വരുമായിരുന്നു. അവൾ മറ്റുള്ളവരോടുള്ള ദേഷ്യം തീർത്തിരുന്നത് സ്വന്തം മകൾ നയനയോടായിരുന്നു. അത് കാണുമ്പോൾ രാധാമണി അമ്മയ്ക്ക് വല്ലാത്ത വിഷമം തോന്നും. ചിലപ്പോഴെല്ലാം അത് ചോദിക്കുകയും ചെയ്യാറുണ്ട്. അപ്പോഴെല്ലാം ഗായത്രി രാധാമണിയമ്മയോട് വെറുപ്പാണ് തോന്നാറ്. രാധാമണി അമ്മയ്ക്ക് വൃത്തിയില്ല വെളുപ്പില്ല ബാത്റൂം വൃത്തിയായി സൂക്ഷിക്കില്ല ചെളിപ്പുരണ്ട.
കാലുകൊണ്ട് അകത്തു കയറും എന്നെല്ലാം ഉള്ള പരാതിയായിരുന്നു അവൾക്കുള്ളത്. അവളുടെ പരാതി കിടപ്പുമുറിയിലും എത്തിയപ്പോൾ സ്വന്തം മകൻ കണ്ണൻ തന്നെ രാധാമണിയമ്മയെ പുറത്തുള്ള പശുത്തൊഴുത്തിൽ ഒരു കട്ടിലിട്ട് കിടത്തി. അങ്ങനെ രാധാമണി അമ്മ വീടിന് പുറത്തായി താമസം. രാധാമണിയമ്മയ്ക്ക് വല്ലപ്പോഴും ഭക്ഷണവും മരുന്നും കിട്ടിയിരുന്നു. എന്നാൽ ഒരു ദിവസം നയനയെ ഗായത്രി ക്രൂരമായി.
മർദ്ദിക്കുന്നത് കണ്ട് രാധാമണിയമ്മ അതിനെ എതിർത്തു. എൻറെ മകൻ കണ്ണൻ ഇതറിഞ്ഞാൽ എന്താണ് ഉണ്ടാവുക എന്ന് നിനക്ക് അറിയാമല്ലോ എന്നൊന്ന് ചോദിച്ചു പോയി. ഗായത്രിക്ക് അത് വല്ലാത്ത ദേഷ്യമാണ് ഉണ്ടാക്കിയത്. ഗായത്രി അതിനെ അമ്മയ്ക്ക് ശിക്ഷയും നൽകി. ഗായത്രി വീട്ടിൽ ഉണ്ടായിരുന്ന വേലക്കാരിയെ രണ്ട് ദിവസത്തേക്ക് പറഞ്ഞയച്ചിട്ട് അവളുടെ വീട്ടിലേക്ക് പോയി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.