ഉലുവയോടൊപ്പം ഈ ചേരുവ കൂടെ ചേർത്ത് തലയിൽ പുരട്ടി നോക്കൂ… പനങ്കുല പോലെ മുടി തഴച്ചു വളരും. | Apply It On Your Head.

Apply It On Your Head : ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് തലമുടിയിഴകൾ പൊട്ടിപ്പോവുക അതുപോലെതന്നെ മുടിയുടെ അറ്റം പിള്ളേരുകൾ എന്നിങ്ങനെയൊക്കെ. ചില ആളുകളിൽ താരന്റെ ശല്യം കൊണ്ടും മുടി ധാരാളമായി കൊഴിഞ്ഞു പോകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒരുപക്ഷേ ഉണ്ടാകുന്നത് അവർ ഉപയോഗിക്കുന്ന ഷാംപൂ തുടങ്ങിയവയിൽ നിന്നായിരിക്കാം.

   

ഇനി ഇപ്പോൾ നിങ്ങളുമായി ഞാൻ പങ്കുവെക്കുന്നത് മുടികൊഴിച്ചിലിനെ തടയുവാൻ ഏറെ ഗുണകരം ഏറിയ ഒരു നല്ലൊരു റെമഡിയുമായാണ്. ഒരു രൂപ പോലും പൈസ ചെലവില്ലാതെ എപ്പോഴും നമ്മുടെ വീടുകളിൽ ഉള്ള ചേരുവകൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കി എടുക്കുന്നത്. ഇത്രയും നാച്ചുറൽ ആയിട്ടുള്ള ഈ ഒരു പാക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

അതിനായി ആദ്യം തന്നെ ഉലുവ ഒരു ബൗളിലേക്ക് മൂന്ന് സ്കൂളോളം ഇട്ടു കൊടുക്കാം. ശേഷം ഈ ഉലുവ മുങ്ങിക്കിടക്കുവാൻ പാകത്തിന് വെള്ളം ഒഴിച്ച് കുറഞ്ഞത് 12 മണിക്കൂർ നേരമെങ്കിലും ഇത് കുതിരുവാനായി വയ്ക്കാം. ശേഷം ഈ ഒരു ഉലുവ നല്ല പോലെ ഒന്ന് അരച്ചെടുക്കാവുന്നതാണ്. അരച്ചെടുത്തതിനുശേഷം ഇതിലേക്ക് 2 സ്പൂൺ തൈര്, അര മുറി നാരങ്ങയുടെ നീര്, രണ്ട് ടീസ്പൂൺ ഓളം വെളിച്ചെണ്ണ, ഒരു സ്പൂൺ വൈറ്റമിൻ ഇ ഓയിൽ എന്നിവ ചേർക്കുക.

വൈറ്റമിൻ ഇ ഓയിൽ നിങ്ങളുടെ കൈവശമില്ല എന്നുണ്ടെങ്കിൽ മുട്ടയുടെ വെള്ള ഉപയോഗിച്ചാലും മതി. ഇനി ഇത് നല്ലതുപോലെ ഒന്ന് മിക്സ് ആക്കി എടുക്കാവുന്നതാണ്. നമ്മുടെ ഹെയർ മാസ്ക് റെഡി ആയിക്കഴിഞ്ഞു. ഈയൊരു മാസ്ക് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നിങ്ങനെയുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.