താൻ വിവാഹം നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ എല്ലാം തന്നെ കേൾക്കേണ്ടിവന്ന പഴിയായിരുന്നു പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ നിന്നാണ് കല്യാണം ഉറപ്പിച്ചത് എന്നത്. അപ്പോഴെല്ലാം ഞാൻ ചിന്തിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് കാരണവന്മാർ ഇങ്ങനെ പറയുന്നത് എന്ന്. ഞാൻ വിവാഹം ഉറപ്പിച്ച വീട്ടിൽ രണ്ട് പെൺമക്കളായിരുന്നു. അതിൽ മൂത്തമകളെയാണ് ഞാൻ കെട്ടാൻ പോകുന്നത്. അപ്പോൾ തന്നെ ആ വീട്ടിലെ ബാക്കിയുള്ള ഭാരമെല്ലാം എൻറെ ചുമലിൽ ആകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
ഫോൺ സംഭാഷണം തുടങ്ങിയ ആദ്യദിനങ്ങളിൽ എൻറെ ഭാര്യയാകാൻ പോകുന്ന പെൺകുട്ടി മറ്റൊരാളെ കൂടി പരിചയപ്പെടുത്താനുണ്ടെന്ന് പറഞ്ഞു. ആരാണാവോ അപ്പുറത്ത് എന്ന് അറിയാൻ ഞാൻ കാതോർത്തു. ഒരു പെൺകുട്ടി തന്നെയായിരുന്നു അത്. അവളുടെ അനിയത്തിയാണ് എന്ന് ഞാൻ മനസ്സിലാക്കി. ഞങ്ങളുടെ വിവാഹനിശ്ചയ സമയത്ത് അവൾ ഹോസ്റ്റലിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവളാണ് സംസാരിക്കുന്നത്. അളിയാ എന്നാണ് എന്നെ അഭിസംബോധന ചെയ്തത്. അവൾക്ക് അതാണ് അത്ര ഇഷ്ടം. അവളെയും തിരിച്ച് അങ്ങനെ തന്നെ വിളിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്.
അങ്ങനെ ഞങ്ങളുടെ വിവാഹം വളരെ പെട്ടെന്ന് നടന്നു. ഗൾഫിലെത്തിയപ്പോഴാണ് ഭാര്യ ഗർഭിണിയാണെന്ന് വിവരമറിഞ്ഞത്. അങ്ങനെ പ്രസവ തീയതി അടുക്കാറായി. ഭാര്യയെ ഭാര്യയുടെ വീട്ടിലേക്ക് കൊണ്ടുപോയപ്പോൾ എൻറെ വീട്ടിൽ ഉണ്ടായിരുന്ന കാർ വരെ അവരുടെ വീട്ടിൽ കൊണ്ട് ചെന്ന് വെപ്പിച്ചു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ആശുപത്രിയിലേക്ക് വളരെ പെട്ടെന്ന് പോകാമല്ലോ. എന്നാൽ അനിയത്തിയുടെ സ്വഭാവം നന്നായി അറിയുന്ന അമ്മായി അച്ഛൻ അവൾക്ക് ആ കാറിന്റെ കീ ഒരിക്കലും കൊടുത്തിരുന്നില്ല.
അവിടെ ആൺമക്കൾ ഇല്ലാതിരുന്നത് കൊണ്ട് തന്നെ പ്രസവത്തിന്റെ ഒരാഴ്ച മുൻപിൽ നാട്ടിലെത്താവുന്ന രീതിയിൽ ലീവിന് അപേക്ഷിച്ചിരുന്നു. എന്നാൽ പ്രസവത്തിന് കുറച്ചുനാൾ മുമ്പ് തന്നെ പെട്ടെന്ന് ഭാര്യയ്ക്ക് വല്ലാത്ത വേദന ഉണ്ടാവുകയും ആശുപത്രിയിൽ എത്തിക്കാനായി അവർ പരക്കം പായാനും തുടങ്ങി. ഡ്രൈവറെ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. മറ്റു വണ്ടികൾ ഒന്നും കിട്ടാതായ സമയത്ത് അനിയത്തി തന്നെയായിരുന്നു വണ്ടിയിൽ എൻറെ ഭാര്യയെയും അച്ഛനെയും അമ്മയെയും കൂട്ടി ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.