മമ്മൂട്ടി നയൻതാര സൂപ്പർ കോംബോ വീണ്ടും

മലയാളം മനസ്സുകളുടെ ഇടയിൽ ഏറെ സ്വാധീനം ചെലുത്തിയ ഒരു കോംബോ ആണ് മമ്മൂട്ടി നയൻതാര എന്നത്. ആറ് ചിത്രങ്ങൾ തുടർച്ചയായി ഒരുമിച്ച് ചെയ്ത ഇവരെ അതിനുശേഷം വീണ്ടും ഒന്നിക്കുന്നത് മലയാളത്തിലാണ്. എൻറെ പുതിയ ചിത്രത്തിൽ മമ്മൂട്ടി നയൻതാര ഒരുമിച്ച് എന്ന വാർത്തകളാണ് ഇപ്പോൾ പരക്കെ വരുന്നത്. ബി ഉണ്ണികൃഷ്ണൻ എന്ന സംവിധായകൻ സംവിധാനത്തിൽ ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം ഒരു ത്രില്ലർ ചിത്രം കൂടിയാണ്.

   

ഈ ചിത്രത്തിൽ മമ്മൂട്ടി നയൻതാര പ്രധാനവേഷത്തിലെത്തുന്നു. ഇവരുടെ ഒരു സൂപ്പർ കോംബോ വേണ്ടി കാത്തിരിക്കുകയാണ് ഇവരുടെ ആരാധകർ. വളരെ ആകാംക്ഷകൾ ഉള്ളതും മുഴുനീള ത്രില്ലർ ചിത്രമായ ഈ ചിത്രത്തിൽ വലിയ പ്രതീക്ഷകളാണ് നൽകുന്നത്. മമ്മൂട്ടി ഈ ചിത്രത്തിൽ മുഴുവൻ മുഴുനീള പോലീസ് വേഷത്തിലാണ് എത്തുന്നത്. കസബ എന്ന ചിത്രത്തിനുശേഷം മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്ന ഒരു ചിത്രം കൂടിയാണിത്. ആദ്യം നായികയായി തീരുമാനിച്ചത് മഞ്ജുവാര്യരെ ആണ്.

എന്നാൽ അജിത്തിനെ സിനിമയുടെ തിരക്കിലായതിനാൽ മഞ്ജുവാര്യർ ഈ സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു. തുടർന്നാണ് നയൻ താരയെ നായികയാക്കി തീരുമാനിക്കുന്നത്. ഒന്നിന് പിറകെ ഒന്നായി പരാജയങ്ങൾ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന ഒരു സംവിധായകനാണ് ഉണ്ണികൃഷ്ണൻ. ഇതെങ്കിലും അദ്ദേഹത്തിന് ഒരു നല്ല തിരിച്ചുവരവിനുള്ള കഥയാകട്ടെ എന്ന് ആരാധകർ പ്രതീക്ഷിക്കുകയാണ്.

രണ്ടുകോടി ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം കേരളത്തിലും ബാംഗ്ലൂരിലും ആയാണ് ഷൂട്ട് ചെയ്യുന്നത്. വളരെയധികം പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് നയൻതാര ഇതിൽ അവതരിപ്പിക്കുന്നത്. നയൻതാര മമ്മൂട്ടി താര ജോഡികളുടെ എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. അതുകൊണ്ടുതന്നെ ഇതും അങ്ങനെ ഒന്ന് ആകട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.