അച്ഛനെയും കൊണ്ട് ആശുപത്രിയിലേക്ക് ചെക്കപ്പിന് പോയതായിരുന്നു വിനോദ്. എട്ടു വർഷങ്ങൾക്കു മുൻപ് അവന്റെ അച്ഛനെ ഹൃദയാഘാതം ഉണ്ടാവുകയും അതേ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തതായിരുന്നു. അതിനുശേഷം എല്ലാ മാസത്തിലും അവൻ അച്ഛനെ ചെക്കപ്പിനെ കൊണ്ടുപോകാറുണ്ട്. എന്നാൽ ഇപ്പോൾ അത് ആറുമാസമാക്കിയിരിക്കുകയാണ്. അങ്ങനെ ഒരു ദിവസം ഓഫീസിൽ നിന്ന് അവധി എടുത്തുകൊണ്ട് അവൻ അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു.
അവിടെ ചെന്നതും ഡോക്ടർ ഇ സി ജി എടുക്കുകയും ചെയ്തു. എന്നാൽ ഇ സി ജി യിൽ ചെറിയ വേരിയേഷൻ ഉണ്ട് എന്നും അച്ഛനെ ഇന്ന് ഇവിടെ അഡ്മിറ്റ് ചെയ്യണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു. അതേ തുടർന്ന് മറ്റൊന്നും നോക്കാതെ വിനോദ് അച്ഛനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അങ്ങനെ പുറത്ത് അച്ഛനെയും കാത്ത് ഇരിക്കുമ്പോൾ ആയിരുന്നു അയാൾ ഇക്കാര്യം ഭാര്യയെ വിളിച്ചു പറയണമെന്ന് തോന്നിയത്.
അങ്ങനെ ഓഫീസിലേക്ക് ജോലിക്ക് പോയിരുന്ന അവന്റെ ഭാര്യ ശ്യാമയെ വിളിച്ച് അച്ഛനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്ന് പറയുകയും ചെയ്തു. അവൾക്ക് വല്ലാത്ത പരിഭ്രമം ആയി. കാരണം അവരുടെ രണ്ടു കുട്ടികളെ നോക്കിയിരുന്നത് അച്ഛനായിരുന്നു. കുട്ടികളെ സ്കൂളിലേക്ക് ഒരുക്കി പറഞ്ഞയക്കുന്നതും ഭക്ഷണം കൊടുക്കുന്നതും സ്കൂളിൽ നിന്ന് കുട്ടികൾ മടങ്ങിയെത്തിയാൽ അവരെ സ്വീകരിച്ച അവർക്ക് വേണ്ടുന്ന കാര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കുന്നതും അവരെ പഠിപ്പിക്കുന്നതും വീണ്ടും സ്കൂളിലേക്ക് അയക്കുന്നതും എല്ലാം അച്ഛൻ തന്നെയായിരുന്നു.
അതുകൊണ്ടുതന്നെ രാവിലെ കുട്ടികൾ സ്കൂളിൽ പോയാൽ ഉച്ചകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോൾ കുട്ടികളെ നോക്കാൻ വീട്ടിൽ ആരാണ് ഉണ്ടാവുക എന്നോർത്ത് അവൾക്ക് ഏറെ പരിഭ്രമം ആയി. മക്കൾ ഇന്ന് സ്കൂളിൽ നിന്ന് വരുമ്പോൾ ആരാണ് മക്കളെ നോക്കുക. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.