കിഡ്നിയുടെ പ്രവർത്തനം എന്നന്നേക്കുമായി നിർത്തും ഇതുകാരണം. നാം ചെയ്യുന്ന പ്രവർത്തികൾ തന്നെയാണ് നമ്മുടെ ശരീരത്തിന് ഹാനികരമായി മാറുന്നത്. ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം ശരീരത്തെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. പണ്ടുമുതലേ 50 വയസ്സ് കഴിഞ്ഞവർക്ക് കിഡ്നി രോഗങ്ങൾ വരാറുണ്ട്. എന്നാൽ ഇപ്പോഴാകട്ടെ ചെറിയ പ്രായത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.
ഇതിനു കാരണം നമ്മുടെ ശീലങ്ങളും ആഹാരരീതിയും ആണ്. ഈ വീഡിയോയിൽ കാണുന്നത് കിഡ്നിയെ ബാധിക്കുന്ന നാം ചെയ്യുന്ന തെറ്റുകൾ ആണ്. ഇത് ശരിയാക്കിയാൽ കിഡ്നിയെ ഒന്നും ബാധിക്കുകയില്ല. ആദ്യമായി ശ്രദ്ധിക്കേണ്ടത് വെള്ളമാണ്. ദിവസവും ഒരു ലിറ്ററിൽ കുറഞ്ഞ വെള്ളം കുടിച്ചാൽ കിഡ്നിയെ ബാധിക്കുന്നതാണ്. മഞ്ഞ മൂത്രം വന്നാൽ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എന്ന് മനസ്സിലാക്കാം. ദിവസവും ഒരു ലിറ്ററിന് മുകളിൽ വെള്ളം കുടിക്കുന്നത് നന്നായിരിക്കും.
അടുത്തതായി മൂത്രമൊഴിക്കാൻ തോന്നുന്ന സമയത്ത് തന്നെ പോകണം അടക്കി വെച്ചാൽ അത് തെറ്റാണ്. ഇത് കഴിഞ്ഞ് ശുദ്ധം ആക്കുന്നതും നല്ലതു തന്നെ. അടുത്തതായി ഉപ്പ് ആവശ്യത്തിൽ കൂടുതൽ ഉപ്പിന്റെ ഉപയോഗം കിഡ്നിയെ ബാധിക്കുന്നതാണ്. കല്ലുപ്പ് ശുദ്ധമാണ് അത് ഉപയോഗിക്കുക. അതുപോലെ ഉപ്പ് അധികമായി ചേർക്കുന്ന അച്ചാർ ഉണക്കമീൻ പാക്കറ്റ് ജങ്ക് ഫുഡ്സ് എന്നിവയെല്ലാം കിഡ്നി പ്രശ്നങ്ങൾ ദോഷകരം ആക്കി മാറ്റുന്നു. ഇവയെല്ലാം അളവ് കുറച്ച് കഴിക്കാൻ ശ്രദ്ധിക്കുക.
കൂടാതെ ഷുഗർ രോഗികളിൽ 30 ശതമാനം പേർക്കും കിഡ്നി രോഗങ്ങൾ കാണാൻ കഴിയും അതുകൊണ്ട് രക്തത്തിലെ ഷുഗർ ലെവൽ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.