ഇരുകാലികളെക്കാൾ സ്നേഹം നാൽക്കാലികൾക്കാണ് ഇത് നിങ്ങൾ കാണാതെ പോകരുത്…

ഇരുകാലികളെക്കാൾ സ്നേഹവും നന്ദിയും ചിലപ്പോൾ എല്ലാം നാൽക്കാലികൾക്കാണ് എന്ന് പല സന്ദർഭങ്ങളിലും പറയാറുണ്ട്. എന്നാൽ ഇത്തരം അഭിപ്രായം ശരിവെക്കുന്ന രീതിയിലുള്ള ഒരു പ്രകടനം ആയിരുന്നു എടപ്പാളിൽ സംഭവിച്ചത്. ലിയോ എന്ന ഒരു വളര്‍ത്ത് നായ ഉണ്ടായിരുന്നു. അതിനെ വളർത്തിയിരുന്ന വീടിനെ തൊട്ടടുത്തായി അവരുടെ ഒരു ബന്ധുവിന്റെ വീടും ഉണ്ടായിരുന്നു. ഈ നായ ദിവസേന ഇവരുടെ ബന്ധുവിന്റെ വീട്ടിൽ പോയിരുന്നു.

   

അവിടെ രാധമ്മ എന്ന് പേരുള്ള സ്ത്രീയുണ്ടായിരുന്നു. വാർദ്ധക്യ സംബന്ധമായ അസുഖങ്ങൾ ഒഴിച്ച് മറ്റൊരു ബുദ്ധിമുട്ടും രാധയ്ക്ക് ഉണ്ടായിരുന്നില്ല. ഈ രാധമ്മ എന്നും ലിയോ എന്ന വളർത്തുന്ന നായക്ക് ഭക്ഷണം കൊടുക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഈ നായക്കും ആ അമ്മയ്ക്കും തമ്മിൽ വളരെയേറെ സ്നേഹം ഉണ്ടായിരുന്നു. ഒരു ദിവസം രാധമ്മ പെട്ടെന്ന് മരണപ്പെടുകയാണ് ഉണ്ടായത്.

എന്നാൽ വളരെ കാലം രാധയുടെ അടുത്തേക്ക് ഈ നായ വന്നില്ല. പിന്നീട് ഒരു ദിവസം നായ രാധമ്മയുടെ വീട്ടിലേക്ക് വരുകയും ചുവരിൽ തൂക്കിയിരിക്കുന്ന രാധമ്മയുടെ ചിത്രം മനസ്സിലാക്കുകയും ചെയ്തു. രാധയുടെ ഫോട്ടോ കണ്ടനായ ഒരുപാട് സമയം ആ ഫോട്ടോയിലേക്ക് നോക്കി കിടക്കുകയും ചെയ്തു. രാധയുടെ ബന്ധുവും അയൽവാസിയും ആയിരുന്ന കൃഷ്ണപ്രിയ എന്ന കുട്ടി സ്കൂളിലേക്ക് പോകുന്ന വഴി കണ്ടുമുട്ടിയതായിരുന്നു ഈ നായ കുഞ്ഞിനെ.

പിന്നീട് കുട്ടികൾ സ്കൂളിലേക്ക് പോയിരുന്ന ഓട്ടോയുടെ പിറകെയായി നായകുട്ടി ഓടുകയും അവർ അതിനെ വീട്ടിലേക്ക് കൊണ്ടുവന്ന് ലിയോ എന്ന് പേരിട്ട് വീട്ടിലെ ഒരു അംഗത്തെ പോലെ വളർത്തുകയും ചെയ്തു. രാധമ്മയുടെ മകനും ദൂരദർശനിലെ ലേഖകനും ആയ ഹരികുമാർ ഈ ചിത്രം പകർത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. ഈ ദൃശ്യം വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടത്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.