ഇനി ആർത്തവം കൃത്യമാക്കാം… ക്രമം തെറ്റിയ ആർത്തവം പ്രശ്നങ്ങൾ മാറ്റാൻ…

നിരവധിപേർ അനുഭവിക്കുന്ന ചില പ്രശ്നങ്ങളുടെ പരിഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ക്രമം തെറ്റിയ ആർത്തവം ക്രമപ്പെടുത്താനും അതുപോലെതന്നെ അസ്വസ്ഥതകൾ ഇല്ലാതാക്കാനും സഹായകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ആർത്തവ ദിനം എന്ന് പറയുന്നത് ഒരു സ്ത്രീയെ സംബന്ധിച്ച നിരവധി പ്രശ്നങ്ങളുണ്ടാക്കുന്നവയാണ്. പലപ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്.

എല്ലാവരും ഇത് ഇങ്ങനെ തന്നെ ആകണമെന്നില്ല. കൂടുതൽ പേരും ഇത്തരം പ്രശ്നങ്ങൾ മൂലം നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. ക്രമം തെറ്റിയ ആർത്തവം ക്രമപ്പെടുത്താൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ ശീലം തന്നെയാണ്. കൃത്യമായി സമയത്ത് ആഹാരം കഴിക്കുക അതുപോലെതന്നെ കഴിക്കുന്ന ഭക്ഷണം എന്ന് പറയുന്നത് ഫാസ്റ്റ് ഫുഡ് പോലെയുള്ളത് കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക.

അതുപോലെതന്നെ പാക്കറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നത് ആർത്തവ ചക്രത്തെ ബാധിക്കുന്നു. ഇത് ഹോർമോൺ വ്യതിയാനം ഉണ്ടാക്കുന്നതിന് ഒരു കാരണമാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ എന്ന് പറയുന്നത് പച്ചക്കറികൾ പഴവർഗ്ഗങ്ങൾ റെഡ് മീറ്റ് ആവശ്യത്തിന് നട്സ് പയർ വർഗ്ഗങ്ങൾ ഉണങ്ങിയ പയർ വർഗ്ഗങ്ങൾ എന്നിവ വളരെ നല്ലതാണ്.

എള്ള് ചണവിത്ത് എന്നിവ ഉപയോഗിക്കുന്നത് ഈസ്ട്രജൻ ഹോർമോൺ ഉൽപാദനം കൂട്ടാൻ സഹായിക്കുന്നു. അതുപോലെതന്നെ വ്യായാമം ചെയ്യുന്നതും വളരെ ഏറെ സഹായകരമായ ഒന്നാണ്. ഇത് രക്തയോട്ടം നിയന്ത്രിക്കാനും ആർത്തവ ചക്രം കൺട്രോൾ ചെയ്യാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.