നിങ്ങൾ വീടിന്റെ ഈ ദിശയിൽ മലിനജലം ഒഴുക്കാറുണ്ടോ എങ്കിൽ അത് ദോഷമാണ്…

നമ്മുടെ വീടുകളിലെ ദിശകൾക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. നമ്മുടെ വീട്ടിൽ ചില ദിക്കുകളിൽ ജലം ഒഴുക്കി കളയാൻ പാടില്ലാത്തതുണ്ട്. അതായത് പ്രത്യേകമായി പറയുന്നത് മലിനജലത്തെ കുറിച്ചാണ്. നമ്മുടെ വീട്ടിലെ ചില ദിക്കുകൾ വളരെയധികം വൃത്തിയോടും ശുദ്ധിയോടും കൂടി സൂക്ഷിക്കേണ്ടതാണ്. ഇത്തരം ഇടങ്ങളിൽ നാം അശ്രദ്ധമായി മലിനജലം ഒഴുക്കിവിടുകയാണെങ്കിൽ നമ്മുടെ വീട്ടിലേക്ക് ഒരുപാട് ദോഷങ്ങൾ ആയിരിക്കും വന്നു ചേരുക.

   

പലതരത്തിലുള്ള ദോഷങ്ങൾ നമ്മളെ കീഴ്പ്പെടുത്തുന്നത് ആയിരിക്കാം. അതുകൊണ്ടുതന്നെ വാസ്തുപരമായി ചില ദിശകളിൽ മലിനജലം ഒഴുക്കി വിടാൻ പാടില്ലാത്തതും എന്നാൽ മറ്റു ചില ദിശകളിലേക്ക് മലിനജലം ഒഴുക്കി വിടാവുന്നതുമാണ്. പ്രത്യേകമായി നമ്മുടെ വീടിന്റെ വടക്കു കിഴക്ക് ഭാഗം ഈശാനകോണാണ്. ഈ പ്രദേശത്തേക്ക് മലിനജലം ഒരിക്കലും ഒഴുക്കി വിടാൻ പാടുള്ളതല്ല.

മത്സ്യമോ മാംസമോ കഴുകാൻ ഉപയോഗിച്ച ജലമോ അല്ലെങ്കിൽ ബാത്റൂമിൽ നിന്ന് പോകുന്ന മലിനജലമോ അതുമല്ലെങ്കിൽ പാത്രം കഴുകുന്ന വെള്ളമോ അലക്കുന്ന വെള്ളമോ ഒന്നും തന്നെ ഇത്തരത്തിൽ ഈശാന കോണിലേക്ക് ഒഴുക്കി വിടാൻ പാടുള്ളതല്ല. ഇത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. എന്നാൽ കുബേര ദിക്കിൽ ശുദ്ധജലം മാത്രമേ ഉണ്ടാകാനായി പാടുള്ളൂ. ഇത്തരത്തിൽ കിണറുകളോ മത്സ്യങ്ങളെ വളർത്തുന്ന കുളങ്ങളോ ഉണ്ട് എങ്കിൽ അത് അതീവ ശുഭകരമാണ്.

അതുകൂടാതെ തന്നെ ഇത്തരം ദിക്കുകളിലേക്ക് മലിനജലം ഒഴുക്കിവിടുകയാണ് എങ്കിൽ ആ വീടുകളിലുള്ളവർക്ക് അസുഖങ്ങളോ കടങ്ങളോ പേരുദോഷമോ എല്ലാം ഉണ്ടാകാനായുള്ള സാധ്യതകൾ വളരെയധികം കൂടുതൽ തന്നെയാണ്.അതുകൊണ്ട് ഇത്തരത്തിൽ വരാതെ സൂക്ഷിക്കേണ്ടതാണ്. എന്നാൽ വടക്കു പടിഞ്ഞാറ് മൂലയിലേക്ക് മലിനജലം ഒഴുക്കി വിടാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുന്നത് തെറ്റായ കാര്യമല്ല തീർത്തും ശരിയായ കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.