പഠിച്ച ഒരു ഡിഗ്രി എടുക്കാനും അല്ലെങ്കിൽ ഒരു ടിടിസിയോ ബിയഡോ ചെയ്താൽ ഒരു അധ്യാപകനോ അധ്യാപികയോ ആകാൻ ആർക്കും സാധിക്കും. അത് നിസ്സാരമാണ് എന്നാൽ കുട്ടികളുടെ മനസ്സിൽ ഒരു യഥാർത്ഥ അധ്യാപകനോ അധ്യാപകയോ ആകാൻ അത്ര എളുപ്പമല്ല. തങ്ങൾ പഠിപ്പിക്കുന്ന കുട്ടികൾക്ക് ശരിയായ രീതിയിൽ അവരുടെ മനസ്സ് കവർന്നെടുക്കാൻ കഴിയുമ്പോൾ അല്ലെങ്കിൽ അവരുടെ മനസ്സിൽ സന്തോഷവും സമാധാനവും വിദ്യാഭ്യാസവും.
നിറച്ചു നൽകാൻ കഴിയുമ്പോഴാണ് അവർ യഥാർത്ഥത്തിൽ ഒരു അധ്യാപകൻ അല്ലെങ്കിൽ അധ്യാപികയായി മാറുന്നത്. മാതാപിതാഗുരു ദൈവം എന്നു പറയുന്നതുപോലെ ഗുരു എത്രമേൽ പ്രാധാന്യം കൽപ്പിക്കുന്നുണ്ട് എന്ന് മനസ്സിലാക്കണമെങ്കിൽ ആ ഗുരുവിന്റെ പ്രവർത്തികളാണ് അതിൽ നിന്ന് തെളിയിക്കേണ്ടത്. കുട്ടികളുടെ മനസ്സിൽ ഏറെ സന്തോഷം നിറക്കേണ്ടത് തന്നെയാണ്. അവരിലേക്ക് അറിവ് മാത്രമല്ല പകർന്നു നൽകേണ്ടത് മറ്റ് മാനുഷികമൂല്യങ്ങൾ കൂടി കുട്ടികളിലേക്ക് അധ്യാപകൻ പകർന്നു നൽകേണ്ടതാണ്. ഇവിടെ ഒരു കുട്ടി ഒരു സ്കൂളിന്റെ പിൻഭാഗത്തായി വിഷമിച്ച് കരഞ്ഞുകൊണ്ട്.
നിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ആ കുഞ്ഞ് എന്തിനാണ് സങ്കടപ്പെടുന്നത് അവളുടെ മനസ്സിൽ എന്ത് വിഷമം ആണ് ഉള്ളത് എന്നും നമുക്ക് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കില്ല. പക്ഷേ അവളുടെ അരികിലൂടെ ഒരു അധ്യാപകൻ കടന്നുപോകുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. അയാൾ ആ കുഞ്ഞിനോട് എന്തിനാണ് കരയുന്നത് എന്ന് അവളുടെ അടുത്തെത്തി ചോദിക്കുന്നുണ്ട്. അപ്പോൾ അവൾ അദ്ദേഹത്തോട് സംസാരിക്കുന്നുമുണ്ട്.
പതുക്കെ അധ്യാപകൻ അവളെ സമാധാനിപ്പിച്ചുകൊണ്ട് അവളുടെ കവിളിൽ പിടിച്ചുകൊണ്ട് അവളെ ആശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. അവളെ ഒരു ആശ്വാസവാക്ക് പറഞ്ഞ് സന്തോഷിപ്പിക്കുമ്പോഴാണ് യഥാർത്ഥത്തിൽ ഒരു അധ്യാപകൻ അധ്യാപകനായി മാറുന്നത്. കുട്ടികളുടെ സങ്കടം എന്താണെന്ന് അവർ ചോദിച്ചറിയാനുള്ള മനസ്സ് കാണിക്കുന്നുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.