നമ്മുടെ വീട്ടിലും വീട്ടുപരിസരത്തും തൊടിയിലുമായി അനേകം ചെടികൾ ഉണ്ടായിരിക്കും. നമ്മുടെ വീട്ടിലേക്ക് ആരെങ്കിലും വരുമ്പോൾ ആ ചെടികൾ കാണുകയും അത് അവർ ആവശ്യപ്പെടുകയും ചെയ്തേക്കാം. എന്നാൽ ചില ചെടികൾ നിങ്ങളുടെ വീട്ടിൽ നിന്ന് ഇതുപോലെ ആരെങ്കിലും കാണുകയും ആവശ്യപ്പെടുകയും ചെയ്താൽ അത് കൊടുക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ നിങ്ങൾ കൊടുക്കുകയാണ് എങ്കിൽ പലതരത്തിലുള്ള ദോഷഫലങ്ങളും നിങ്ങൾ അനുഭവിക്കേണ്ടതായി വന്നേക്കാം.
അതുകൊണ്ട് തന്നെ ആർക്കും കൊടുത്തു പോകാൻ പാടില്ലാത്ത ചെടികൾ ഏതെല്ലാം എന്ന് നമുക്ക് നോക്കാം. ആദ്യമായി തന്നെ വേപ്പു ചെടിയെ കുറിച്ചാണ് പറയാനുള്ളത്. നമ്മുടെ വീട്ടിൽ പലതരത്തിലുള്ള വേപ്പു ചെടികൾ ഉണ്ടായിരിക്കാം. ഇത്തരത്തിലുള്ള വേപ്പു ചെടികൾ ആരെങ്കിലും നമ്മളോട് ആവശ്യപ്പെടുകയാണെങ്കിൽ അത് കൊടുക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ ദാനമായി കൊടുക്കുന്നത് വഴി നമ്മുടെ വീട്ടിലുള്ള ഐശ്വര്യം അവർക്കൊപ്പം പോകാനായുള്ള സാധ്യത കൂടുതലാണ്.
കാരണം വേപ്പ് ദൈവാംശമുള്ള ഒരു ചെടി തന്നെയാണ്. അതുകൊണ്ട് തന്നെ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു സമയമാണ് എങ്കിൽ നിങ്ങൾ ഒരു രൂപയെങ്കിലും പ്രതിഫലമായി അവരിൽ നിന്ന് കൈപ്പറ്റുകയും അവർക്ക് അത് വിൽക്കുന്നതുപോലെ കൊടുക്കുകയും ചെയ്യേണ്ടതാണ്. പരമാവധി ഇത് ആർക്കും കൊടുക്കാതിരിക്കാൻ ഏറെ ശ്രദ്ധിക്കേണ്ടതു തന്നെയാണ്. മറ്റൊരു ചെടി മൈലാഞ്ചി ചെടിയാകുന്നു.
മൈലാഞ്ചി ചെടി ലക്ഷ്മിവാസമുള്ള ഒരു ചെടിയാണ്. കൂടാതെ ഇതിനെ ഏറെ ഔഷധഗുണങ്ങളുമുണ്ട്. കർക്കിടക മാസത്തിൽ ഹൈന്ദവർ ഈ മൈലാഞ്ചി അരച്ചെ കൈകളിലും കാലുകളിലും അണിയാറുണ്ട്. ഇത്തരത്തിലുള്ള ഈ ചെടി ആർക്കും കൊടുക്കാൻ പാടുള്ളതല്ല. നേരത്തെ പറഞ്ഞതുപോലെ തന്നെ കൊടുക്കാൻ കഴിയാത്ത അത്രമേൽ സാഹചര്യമാണെങ്കിൽ നിങ്ങൾ ഒരു രൂപയെങ്കിലും ദക്ഷിണയായി വാങ്ങി ഇത് ദാനം അല്ലാതെ വില്പനയായി കൊടുക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.