ധാന്യങ്ങൾ മുളപ്പിച്ചത് കഴിക്കുകയാണെങ്കിൽ ഇരട്ടി പോഷക ഗുണങ്ങൾ ആണ് ശരീരത്തിൽ വന്ന് ചേരുക…

ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ കൂടുതൽ ഊർജം ലഭ്യമാക്കാനുള്ള മാർഗങ്ങളാണ് മുളപ്പിച്ച ധാന്യങ്ങളും പയര്‍വർഗ്ഗങ്ങളും കഴിക്കുന്നത്. ചെറുപയർ, കടല, വെള്ള കടല എന്നിവയൊക്കെ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നവയാണ്. മുളപ്പിച്ച് പാചകം ചെയ്യുന്ന രീതി നൂറ്റാണ്ടുകളായി ഇവിടെ നിലവിലുണ്ട്. ശരീരത്തെ സംരക്ഷിക്കുന്ന എൻസൈമായ ഗ്ലൂക്കോ റാഫിനും മുളപ്പിച്ച പയർ വർഗ്ഗങ്ങളിൽ പത്ത് മുതൽ 100 ഇരട്ടി വരെ ഉണ്ട്.

   

മുളപ്പിക്കുമ്പോൾ ജീവകം ഡി ഉൾപ്പെടെയുള്ള ജീവകങ്ങളുടെയും ദാധുക്കളുടെയും അളവ് വർദ്ധിപ്പിക്കുന്നു. ഗ്യാസ് ഉണ്ടാക്കുന്ന അന്നജത്തെ എല്ലാം മുളപ്പിക്കുന്നതിലൂടെ ഇല്ലാതാക്കുവാൻ സാധിക്കും. മുളപ്പിച്ച പയർ വർഗ്ഗങ്ങൾക്ക് ഇരട്ടി പോഷക ഗുണമാണ് ഉള്ളത്. ചെറുപയർ വൻപയർ, കടല, പയർ വർഗ്ഗങ്ങൾ മുളപ്പിച്ച് ഉപയോഗിച്ചാൽ പോഷകഗുണം ഇരട്ടിയിലധികം ആകുമെന്ന് പലരും അറിയാതെ പോകുന്നു.

ചെറുപയർ കടല തുടങ്ങിയ മിക്ക ധാന്യങ്ങളും പയറി വർഗ്ഗങ്ങളും മുളപ്പിച്ച് കഴിക്കാവുന്നതാണ്. പച്ചയ്ക്കും വേവിച്ചും ഇവ കഴിക്കാം. നന്നായി കഴുകിയതിനുശേഷം ഇത് വെള്ളത്തിൽ ഇടുക ഇരട്ടി അളവിൽ വെള്ളം ഒഴിക്കാൻ ശ്രദ്ധിക്കണം. കാരണം ധാരാളം വെള്ളം വലിച്ചെടുക്കുന്നു. നന്നായി അടച്ചുവെച്ച് 12 മണിക്കൂറിനു ശേഷം ഇവയിലെ വെള്ളം ഊറ്റി കളയാവുന്നതാണ്.

വീണ്ടും നല്ല വെള്ളത്തിൽ കഴുകുക. രണ്ടു നേരവും ഈ ഒരു പ്രക്രിയ ആവർത്തിക്കാവുന്നതാണ്. ചെറുപയർ രണ്ടാം ദിവസം മുളവരുമ്പോഴേക്കും നമുക്കിത് ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. മുളപ്പിച്ച് കഴിക്കുന്നത് മൂലം നമ്മുടെ ശരീരത്തിൽ ലഭിക്കുന്ന ഗുണങ്ങൾ അനവധിയാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.