നിങ്ങളുടെ വീടുകളിൽ കുടുംബ ദേവത കോപം ഉണ്ട് എങ്കിൽ ഈ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാവുന്നതാണ്…

പലരും പറയാറുണ്ട് ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് വിവിധങ്ങളായ അമ്പലങ്ങളിൽ പോകുന്നുണ്ട് വിവിധങ്ങളായ ദേവികളോട് പ്രാർത്ഥിക്കുന്നുണ്ട് എന്നിട്ടും ഞങ്ങൾക്ക് എപ്പോഴും അനർത്ഥങ്ങളാണ് സംഭവിക്കുന്നത്. വീടിനെ ഒരിക്കലും ഉയർച്ച ഉണ്ടാകുന്നില്ല. ഞങ്ങൾക്ക് ഒരിക്കലും സന്തോഷം ലഭിക്കുന്നില്ല ധനം വന്ന ചേരുന്നില്ല ഈ വിധത്തിൽ എല്ലാം ആധികളും വ്യാധികളും പറയുന്നവരാണ് ഭൂരിഭാഗം വ്യക്തികളും. എന്നാൽ ഇവർക്ക് ഇങ്ങനെയെല്ലാം സംഭവിക്കുന്നതിന്റെ കാരണം.

   

എന്താണെന്ന് അന്വേഷിച്ചു നോക്കുമ്പോൾ നമുക്ക് മനസ്സിലാക്കുന്നത് ഇവർക്ക് കുടുംബദേവതാ ദോഷം ഉണ്ട് എന്നാണ്. ഈ വ്യക്തികളോട് നിങ്ങൾ നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ പോയിട്ട് എത്ര നാളായി എന്ന് ചോദിക്കുമ്പോൾ ചിലരെല്ലാം കുടുംബ ക്ഷേത്രമോ അത് എന്താണ് എന്നാണ് ചോദിക്കുന്നത്. മറ്റുചിലരാകട്ടെ ഞങ്ങൾ അനേകം വർഷങ്ങൾക്കു മുൻപ് അവിടെയൊന്ന് പോയിരുന്നു എന്ന് പറയുന്നവരും ഉണ്ട്.

ചിലരെല്ലാം ഞങ്ങൾ അങ്ങോട്ട് പോകാറില്ല എന്നും പറയാറുണ്ട്. എന്നാൽ നമ്മുടെ കുടുംബദേവതകളെ കുടിയിരുത്തിയിരിക്കുന്ന ഇടം അത് ഏറ്റവും പവിത്രമാണ്. നമ്മുടെ തലമുറകളായി കാരണവന്മാർ 7 തലമുറയോളം വെച്ച് ആരാധിച്ചു പോരുന്ന ദേവദാ സാന്നിധ്യമുള്ള ഒരു ഇടം തന്നെയാണ് കുടുംബ ക്ഷേത്രം. അതുകൊണ്ട് തായ് വഴിയായുള്ളത് അച്ഛൻ വഴിയായുള്ളതോ ആയ കുടുംബക്ഷേത്ര ദർശനം നടത്തുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. കാരണം നാം വിളിച്ചാൽ വിളിപ്പുറത്ത് ആദ്യം ഓടിയെത്തുന്നത് കുടുംബ ദേവതയാണ്.

ഒരു വീഴ്ച ഉണ്ടാകുമ്പോൾ എന്റെ അമ്മയെ എന്ന് വിളിച്ചു നാം കരയാറുണ്ട്. ഇത്തരത്തിൽ കരയുമ്പോൾ ആദ്യം നമുക്ക് ആശ്വാസമേകാൻ ആയി എത്തുന്നത് നമ്മുടെ കുടുംബദേവതയാണ്. അതുകൊണ്ട് നാം എപ്പോഴും നമ്മുടെ കുടുംബക്ഷേത്രത്തിൽ ഇടയ്ക്കിടെ പോയി പ്രാർത്ഥിക്കേണ്ടതാണ്. വഴിപാടുകൾ കഴിക്കേണ്ടതാണ്. ഒരു വിളക്കിനോ എണ്ണയ്ക്ക് നാം പണം കൊടുക്കുകയാണെങ്കിൽ നമ്മുടെ കുടുംബ ദേവത അതിൽ പ്രസാദിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.