ബാങ്കിൽ വന്ന അമ്മയെ പിന്തുടർന്ന മാനേജർ അവരുടെ വീട് കണ്ട് ഞെട്ടിപ്പോയി..

അന്ന് ബാങ്കിൽ വളരെയധികം തിരക്കുള്ള ഒരു ദിവസമായിരുന്നു. ചെന്നൈയിൽ നിന്ന് സ്ഥലംമാറ്റം കിട്ടി പുതുതായി മാനേജർ ആയി വന്നതായിരുന്നു അയാൾ. ഒരു കല്യാണ പാർട്ടി ലോക്കറിൽ വെച്ചിരിക്കുന്ന സ്വർണം എടുക്കാൻ ആയി വന്നിട്ടുണ്ട്. ലോക്കർ തുറന്നു കൊടുക്കാനായി കൃഷ്ണനുണ്ണി പോയി വരുകയായിരുന്നു. ആ സമയത്ത് ഹെഡ് ക്ലാർക്ക് സഹദേവൻ ആരോടോ കയർക്കുന്നതായി മാനേജരുടെ ശ്രദ്ധയിൽപ്പെട്ടു.

   

എന്താണ് അവിടെ നടക്കുന്ന ബഹളം എന്നറിയാനായി അയാൾ അങ്ങോട്ടേക്ക് ശ്രദ്ധിച്ചു. ഒരു പ്രായമായ സ്ത്രീയെയാണ് സഹദേവൻ വഴക്ക് പറഞ്ഞുകൊണ്ടിരിക്കുന്നത്. അമ്മയോട് ഞാൻ പറഞ്ഞതല്ലേ നിങ്ങളുടെ മകൻ പണം അയച്ചിട്ടില്ല എന്ന്. പിന്നെ എന്തിനാണ് നിങ്ങൾ വീണ്ടും വീണ്ടും എന്നെ ശല്യം ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് അയാൾ അമ്മയോട് ചോദിക്കുന്നുണ്ട്. കാഴ്ചയിൽ വളരെയധികം നിർധനയായ ആ വൃദ്ധ പൈസയ്ക്ക് വേണ്ടി വന്നിരിക്കുകയാണ്.

അവരുടെ മകൻ പുറത്ത് എവിടെയോ ആണെന്ന് മനസ്സിലാക്കാനായി സാധിച്ചു. അങ്ങനെ ആ അമ്മയെ അടുക്കലേക്ക് വിളിച്ച് അവരുടെ പ്രശ്നം എന്താണെന്ന് ചോദിക്കുകയും ചെയ്തു. അവരുടെ പേരക്കുട്ടി കോയമ്പത്തൂരിൽ ജോലി ചെയ്യുകയാണ് എന്നും അവൻ അവിടെനിന്ന് പണം അയച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത് എന്നും പറഞ്ഞു. എന്നാൽ മാനേജർ പണം എത്തിയിട്ടുണ്ടോ എന്ന് ചെക് ചെയ്തു നോക്കിയപ്പോൾ സഹദേവൻ പറഞ്ഞത് ശരിയാണെന്ന് മനസ്സിലായി. ആ പേരക്കുട്ടിയുടെ പണം അവിടെ എത്തിയിട്ടില്ലായിരുന്നു. അമ്മയോട് അത് പറയുകയും ചെയ്തു.

അവരുടെ നിസ്സഹായാവസ്ഥ കണ്ടപ്പോൾ അവരുടെ ഫോൺ നമ്പർ ഒരു കടലാസിൽ എഴുതി അവിടെ തന്നു കൊള്ളാനായി അവരോട് പറഞ്ഞു. അങ്ങനെ അവർ കയ്യിൽ ഉണ്ടായിരുന്ന ഒരു സഞ്ചിയിൽ നിന്ന് ഒരു ചെറിയ കഷണം കടലാസ് എടുത്ത് അവിടെ കൊടുക്കുന്നതായി കണ്ടു. അതിൽ അവരുടെ ഫോൺ നമ്പർ ആയിരുന്നു. തുടർന്ന്കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.