ഈ കൊച്ചു മിടുക്കന്റെ ധീരതയ്ക്കു മുൻപിൽ മുട്ട് മടക്കി ലോകം. ഇത് നിങ്ങൾ കാണാതെ പോകരുത്…

വഴിയേത് പുഴയേത് എന്നറിയാതെ പകച്ചു നിന്ന് പോയ ഒരു ആംബുലൻസ് ഡ്രൈവറെ സഹായിക്കാനായി എത്തിയിരിക്കുകയാണ് 12 വയസ്സുകാരനായ ഒരു കൊച്ചു മിടുക്കൻ. മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ റോഡെല്ലാം മുങ്ങി പോയിരുന്നു വെള്ളം കൊണ്ട്. എന്നാൽ അപ്പോൾ റോഡ് ഏതെന്ന് തിരിച്ചറിയാനായി വാഹനങ്ങൾ ഓടിക്കുന്നവർക്ക് കഴിഞ്ഞിരുന്നില്ല. ഇതേസമയത്തായിരുന്നു ഒരു മൃതദേഹവുമായി ഒരു ആംബുലൻസ് ആ വഴി വന്നത്.

   

അ മൃതദേഹത്തോടൊപ്പം 6 കുട്ടികൾ കൂടി ആംബുലൻസിനകത്ത് ഉണ്ടായിരുന്നു. പകച്ചു നിന്ന് പോയ ആംബുലൻസ് ഡ്രൈവർക്ക് ധൈര്യം പകരുകയും താങ്കൾ വണ്ടി മുന്നോട്ട് എടുത്തു കൊള്ളൂ എന്നും ഞാൻ നിങ്ങൾക്ക് വഴി കാണിച്ചു തരാം എന്ന് പറയുകയും ചെയ്തു ആംബുലൻസിനു മുൻപായി വഴിയിലൂടെ നീന്തി പോവുകയായിരുന്നു ആ കൊച്ചു മിടുക്കൻ. അടുത്ത ദിവസം വരെയും അവൻ ആരാണെന്ന് സോഷ്യൽ മീഡിയ ലോകത്തിന് അറിയില്ലായിരുന്നു.

എന്നാൽ ഇപ്പോൾ അവൻ ആരാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ലോകം. വെങ്കിടേഷ് എന്ന പേരുള്ള 12 വയസ്സുകാരനാണ് ആശയക്കുഴപ്പത്തിൽ ആയിപ്പോയ ആംബുലൻസ് ഡ്രൈവർക്ക് വഴികാട്ടിയായി പ്രവർത്തിച്ചത്. വെള്ള കെട്ടുകാരണം റോഡ് ഏതാണ് പുഴ ഏതാണ് എന്നൊന്നും അറിയാത്ത അവസ്ഥയിലായിരുന്നു. ദേവദുർഗ്ഗ നദിക്ക് കുറുകെ ഉണ്ടായിരുന്ന പാലത്തിൽ വെള്ളംകയറി നിറഞ്ഞിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ നദി ഏതാണ് എന്നും വഴി ഏതാണെന്നും ആർക്കും അറിയില്ലായിരുന്നു.

ഇതേ സന്ദർഭത്തിൽ ആയിരുന്നു ആ കൊച്ചു മിടുക്കൻ ആംബുലൻസ് ഡ്രൈവർക്ക് വഴികാട്ടിയായി മുൻപേ തന്നെ നീന്തി പോയത്. ആറാം ക്ലാസ് വിദ്യാർത്ഥിയായ ഈ കൊച്ചു മിടുക്കന്റെ ധീരതയ്ക്ക് മുൻപിൽ മുട്ടുമടക്കിയിരിക്കുകയാണ് ഇന്ന് ലോകം മുഴുവനും. മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് അവനെ അവന്റെ വീട് നഷ്ടപ്പെടുകയും അടുത്തുള്ള സ്കൂളിലേക്ക് താമസം മാറ്റുകയും ചെയ്തതായിരുന്നു. എന്നാൽ ശക്തമായ മഴയെ തുടർന്ന് സ്കൂളിലും വെള്ളം കയറിയപ്പോൾ അവൻ ബന്ധു വീട്ടിലേക്ക് താമസം മാറ്റി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.