ഈ ലക്ഷണങ്ങൾ എന്തെങ്കിലും കാണുന്നുണ്ടോ… ശ്രദ്ധിക്കാതെ പോകല്ലേ..

വൻകുടലിലെ കാൻസറിനെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് ഇത്തരം പ്രശ്നങ്ങൾ വർദ്ധിച്ചുവരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇതിന് പല കാരണങ്ങളും കാണാൻ കഴിയും. പ്രധാന കാരണം മാറിയ ജീവിത ശൈലി തന്നെയാണ്. ഇതുകൂടാതെ ഭക്ഷണത്തിൽ ഉണ്ടാകുന്ന വ്യത്യാസം കൂടുതലായി റെഡ്മീറ്റ് ഉപയോഗിക്കുന്നത്. ഭക്ഷണത്തിൽ ഫൈബർ അളവ് കുറയുന്നത്. പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുന്നത്.

   

വ്യായാമം കുറയുന്നത് തടി കൂടുന്നത് എന്നിങ്ങനെ നിരവധി കാരണങ്ങൾ മൂലം വൻകുടൽ കാൻസർ സാധ്യത കൂടുന്നതായി കണ്ടുവരുന്നുണ്ട്. എന്നാൽ ഇത് ഈ ഒരു കാരണം കൊണ്ട് മാത്രമല്ല ഉണ്ടാവുന്നത്. ജനിതകമായി മാറ്റങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നത് മൂലമാണ് കൂടുതൽ കാൻസറുകളും ശരീരത്തിൽ ഉണ്ടാകുന്നത്. പാരമ്പര്യമായി ഉണ്ടാകുന്ന ജനിതക മാറ്റങ്ങൾ ആകാം. അല്ലെങ്കിൽ പുതിയതായി വരുന്ന മാറ്റങ്ങൾ ആകാം.

അതിന്റെ കൂടെ മറ്റു ഘടകങ്ങൾ കൂടി ഉണ്ടാകുമ്പോഴാണ് ക്യാൻസർ ആകാനുള്ള സാധ്യത കൂടുന്നത്. എന്തെല്ലാം ആണ് ഇതിന്റെ രോഗലക്ഷണങ്ങൾ എന്ന് നോക്കാം. പ്രധാനപ്പെട്ട ലക്ഷണം ബ്ലീഡിങ് ആണ്. മലത്തിലൂടെ രക്തം പോകുന്ന അവസ്ഥയാണ് ഇത്. ഇത് ഒരുപാട് കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. പൈൽസ് ഫിഷർ ഫിസ്റ്റുല എന്നിവ മൂലം ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്.

അതുകൊണ്ടുതന്നെ കാരണങ്ങൾ കണ്ടെത്തി ചികിത്സിക്കേണ്ടത് അനിവാര്യമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.