മൂക്കിലെ ബ്ലാക്ക് ഹെഡ്സ് പൂർണമായി തന്നെ മാറ്റിയെടുക്കാം ഈ ഒരു പാക്കിലൂടെ… അതും വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച്.

നല്ല എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു ഫേസ് പാക്കിന്റെ ടിപ്സുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. സാധാരണ മിക്കവരുടെയും മൂക്കിന്റെ രണ്ട് സൈഡിലും ഉണ്ടാകുന്ന ഒരു ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാനായി പാർലറിൽ പോവുകയാണ് പതിവ്. എന്നാൽ വളരെ നാച്ചുറൽ ആയിട്ട് തന്നെ ഒരു ഫേസ് പാക്ക് ചെയ്ത് ഇവ നീക്കം ചെയ്യാം.

   

അതിനായി ഒരു ടീസ്പൂൺ ഓളം പഞ്ചസാര എടുക്കുക. ഒരു ചെറുനാരങ്ങയുടെ പകുതി പഞ്ചസാരയിൽ മുക്കിയതിനു ശേഷം മുക്കിന്റെ രണ്ട് സൈഡുകളിലും ഇത് ഉരച്ച് കൊടുക്കാവുന്നതാണ്. ഉറച്ച് കൊടുക്കുന്ന സമയത്ത് ചേറു നാരങ്ങയുടെ നീര് ചെറുതായി പിഴിഞ്ഞ വരുന്ന രീതിയിൽ വേണം സ്ക്രബ്ബ് ചെയ്ത് എടുക്കുവാൻ. അത്പോലെ മൂക്കിന് രണ്ട് സൈഡും നല്ല രീതിയിൽ ഒന്ന് തേച്ചു കൊടുക്കുക.

തുടർന്ന് ഒരു അഞ്ച് മിനിറ്റ് നേരമെങ്കിലും മസാജ് ചെയ്ത് എടുക്കേണ്ടതാണ്. ശേഷം വാഷ് ചെയ്യാം. ഇനി രണ്ടാമത്തെ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. മുട്ടയുടെ വെള്ളയാണ് നമുക്കാവശ്യമായി വരുന്നത്. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ കടലപ്പൊടി കൊടുത്ത് നല്ല രീതിയിൽ ഒന്ന് യോജിപ്പിച്ച് എടുക്കാവുന്നതാണ്. ഇത് രണ്ട് സൈഡും അത് 10 മിനിറ്റ് നേരം തേച്ച് കൊടുക്കാവുന്നതാണ്.

ശേഷം അത് നോർമൽ വാട്ടർ ഉപയോഗിച്ച് കഴുക്കിയെടുക്കാം. ഇനി മൂന്നാമതായി തൈര് മൂക്കിന്റെ സൈഡിൽ പുരട്ടി വീണ്ടും ഒരു 5 മിനിറ്റ് നേരം റെസ്റ്റ് ചെയ്യാം. ശേഷം കഴുകി എടുക്കാവുന്നതാണ്. നിങ്ങളൊന്ന് തുടർച്ചയായി ഇങ്ങനെ ചെയ്തു നോക്കൂ എത്ര വലിയ ബ്ലാക്ക് ഹെഡ്സ് ആണെങ്കിലും ഈ ഒരു പാക്കിലൂടെ നമുക്ക് നീക്കം ചെയ്യാൻ സാധിക്കും.