എല്ലാവരുടെയും വീട്ടിൽ പ്രധാനമായും കാണപ്പെടുന്ന ഒരു വസ്തുവാണ് ചൂല്. ഇത് ശരിയായ രീതിയിൽ വെച്ചില്ലെങ്കിൽ പല ദോഷങ്ങളും ഉണ്ടാകാം. വാസ്തുപ്രകാരം ചൂല് സൂക്ഷിക്കേണ്ടത് വടക്കു പടിഞ്ഞാറ് മൂലയിലാണ്. അത് അകത്തായാലും പുറത്തായാലും വടക്കു പടിഞ്ഞാറ് മൂലയിലാണ് ഇത് വയ്ക്കേണ്ടത്. ഒരു കാരണവശാലും ചൂല് അടുക്കളയിൽ വെക്കാൻ പാടില്ല. അതുപോലെ തന്നെ ചൂല് ഒരിക്കലും കുത്തി ചാരി വയ്ക്കരുത്.
ചൂല് എപ്പോഴും ചായ്ച്ചിടുന്നതാണ് നല്ലത്. സന്ധ്യയ്ക്ക് യാതൊരു കാരണവശാലും ചൂല് എടുത്ത് ഉപയോഗിക്കരുത്. അഞ്ചുമണിക്ക് മുൻപ് തന്നെ അടിച്ചുവാരി വൃത്തിയാക്കേണ്ടതാണ് അതിനുശേഷം അടിച്ചു വാരുകയാണെങ്കിൽ അവരുടെ ജീവിതത്തിൽ കടവും ദുഃഖവും വിട്ടു മാറുകയില്ല. വലിയ ദോഷകരമായ കാര്യമാണ് സന്ധ്യ സമയത്ത് ചൂല് ഉപയോഗിക്കുക എന്നു പറയുന്നത്. നമ്മുടെ വീട്ടിൽ ഒരുപാട് ചൂല് ഉണ്ടാകരുത് രണ്ടോ മൂന്നോ ചൂല് മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.
മൂന്നാണ് അതിൽ ഉത്തമം. അതിലൊന്ന് അടുക്കളയ്ക്ക് വേണ്ടി മാത്രം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. മറ്റൊരു ചൂല് നിങ്ങളുടെ വീടിന്റെ അകം ഭാഗം അടിക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്. മറ്റൊരെണ്ണം മുറ്റം അടിക്കാനും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
ചൊവ്വ വെള്ളി ദിവസങ്ങളിൽ പുതിയ ചൂല് വാങ്ങുവാനോ അതുപോലെ വീട്ടിലുള്ള പഴയചൂല് കളയുവാനും പാടില്ല. ചൊവ്വ വെള്ളി ദിവസങ്ങളിൽ ചൂല് വീട്ടിലേക്ക് കൊണ്ടുവരുന്നത് അശുദ്ധമായാണ് കാണപ്പെടുന്നത്. ഇങ്ങനെ കൊണ്ടുവന്നാൽ ദാരിദ്ര്യവും ഒപ്പം കൊണ്ടുവരുന്നു എന്നാണ് പറയുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക. Video credit : Infinite Stories