വഴിയരികിൽ കണ്ട പാവം കുട്ടിയെ അയാൾ ഒരു ദിവസത്തേക്ക് സന്തോഷിപ്പിച്ചു…

പുറത്ത് വളരെയധികം വെയിലും ചൂടും ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹം ആ കാർ വഴിയരികിലെ ഒരു തണൽ മരത്തിന് താഴെയിട്ട് അല്പസമയം വിശ്രമിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ കാറിനകത്ത് ഇരിക്കുമ്പോഴാണ് പുറത്തുനിന്ന് ആരോ വന്ന് കാറിൽ തട്ടി വിളിക്കുന്നതായി അയാൾക്ക് അനുഭവപ്പെട്ടത്. അയാൾ നോക്കിയപ്പോൾ അത് വളരെ ചെറിയ ഒരു ചെക്കൻ ആയിരുന്നു. അവൻ തേൻ വിൽക്കാനായി വന്നതായിരുന്നു. ചേട്ടാ ഇത് നല്ല തേനാണ് ഇത് വാങ്ങിക്കോളൂ എന്ന് ആ കുട്ടി പറഞ്ഞു.

   

ഇത് മായമില്ലാത്ത കലർപ്പില്ലാത്ത നല്ല തേനാണ് എന്നവൻ എടുത്തുപറയുന്നത് കേട്ട് അല്പം എന്റെ കയ്യിലേക്ക് ഒഴിക്കു ഞാനിതൊന്ന് കഴിച്ചു നോക്കട്ടെ എന്ന് അവനോട് പറയുകയും ചെയ്തു. ആ കുട്ടി കയ്യിലേക്ക് തേൻ പകർന്നു കൊടുത്തതും രുചിച്ചു നോക്കിയപ്പോൾ അത് യഥാർത്ഥത്തിൽ നല്ല തേൻ തന്നെയാണെന്ന് മനസ്സിലാക്കാനായി സാധിച്ചു.

അപ്പോൾ അവനോട് നിന്റെ പാത്രത്തിലെ തേൻ കഴിഞ്ഞോ എന്ന് ചോദിച്ചു. കഴിഞ്ഞിട്ടില്ല കുറച്ചുകൂടി ഉണ്ട് എന്ന് അവനോട് പറയുകയും ചെയ്തു. എന്നാൽ അതുകൂടി ഞാൻ വാങ്ങിക്കോളാം എന്നും നീ എന്നോടൊപ്പം വരുന്നോ എന്നും ചോദിച്ചു. അവൻ ആശ്ചര്യ ഭാവത്തിൽ നിന്നപ്പോൾ എനിക്ക് ദേശമംഗലം വരെ പോകാനുണ്ട് എന്നും ഞാൻ ഈ യാത്രയിൽ തനിച്ചായതുകൊണ്ടാണ് നിന്നോട് വരാനായി പറഞ്ഞത് എന്നും പറഞ്ഞു. അങ്ങനെ അവൻ ആ യാത്രയ്ക്ക് പുറപ്പെട്ടു.

അവൻ കാറിൽ കയറി. വളരെയധികം കൗതുകത്തോടെ ആയിരുന്നു അവൻ ആ കാറിലേക്ക് കയറിയത്. ആദ്യമായി കാറിൽ കയറുന്ന ഒരു കുട്ടിയുടെ എല്ലാവിധ സന്തോഷവും അവന്റെ മുഖത്ത് ഉണ്ടായിരുന്നു. പതുക്കെ അവനെ സീറ്റ് ബെൽറ്റ് എല്ലാം ഇട്ടുകൊടുത്ത് യാത്ര തുടർന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.