അമ്മമാർക്കെല്ലാം മാതൃകയായി ഒരു എയർഹോസ്റ്റസ്. ഇത് നിങ്ങൾ അറിയാതെ പോകരുത്…

ഇതാ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഒരു അപൂർവ്വ വിമാന യാത്ര വൈറൽ ആയിരിക്കുകയാണ്. ഒരു വിമാനയാത്രയ്ക്കിടെ ഒരു കുഞ്ഞ് വളരെയധികം കരയാനായി തുടങ്ങി. അതിന്റെ അമ്മയുടെ കൈകളിൽ ഇരുന്നുകൊണ്ട് വളരെ ശക്തിയായി കരയുകയാണ്. ആ ഫ്ലൈറ്റിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് എല്ലാം ഈ കുഞ്ഞിന്റെ കരച്ചിൽ ഏറെ അരോചകമായി തീർന്നു. ഫിലിപ്പീൻസ് വനിതയായ ഒരു എയർഹോസ്റ്റസ് ആ വിമാനത്തിൽ ഉണ്ടായിരുന്നു.

   

അവർ കുഞ്ഞിന്റെ അമ്മയുടെ അടുക്കൽ സമീപിക്കുകയും അവരോട് എന്തുകൊണ്ടാണ് കുഞ്ഞ് കരയുന്നതെന്ന് ചോദിക്കുകയും ചെയ്തു. എന്നാൽ കുഞ്ഞ് കടുത്ത വിശപ്പു കാരണമാണ് കരയുന്നത് എന്ന് കുഞ്ഞിന്റെ അമ്മ മറുപടി നൽകി. കുഞ്ഞിനെ അപ്പോൾ പാൽ കൊടുക്കാനായി ആ യുവതി ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് പാൽ ഇല്ലെന്നും ഫോർമുല മിൽക്ക് കിട്ടാൻ ഏതെങ്കിലും തരത്തിൽ വഴിയുണ്ടോ എന്നും അവർ അന്വേഷിച്ചു നോക്കി.

അതുകൊണ്ട് അവർ എയർഹോസ്റ്റസിനോട് ഫോർമുല മിൽക്ക് ലഭിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചു. എന്നാൽ ഫോർമുല മിൽക്ക്ഇല്ലാത്തതുകൊണ്ട് തന്നെ ആ എയർഹോസ്റ്റസ് ആ കുഞ്ഞിന്റെ അമ്മയുടെ അനുവാദത്തോടുകൂടി ആ കുഞ്ഞിനെ കൈകളിൽ വാങ്ങുകയും ഒരിടത്ത് ചെന്നിരുന്ന് മുലയൂട്ടുകയും ചെയ്തു. ആ എയർഹോസ്റ്റസ് ഒരു അമ്മയായിരുന്നു. അവർക്കും മുലകുടിക്കുന്ന ഒരു കുഞ്ഞ് ഉണ്ടായിരുന്നു.

അതുകൊണ്ടുതന്നെ ആ കുഞ്ഞിന്റെ വിശപ്പും വാശിയും ദാഹവും മാറ്റാനായി ആ എയർഹോസ്റ്റസിനെ സാധിച്ചു. അതുകൊണ്ട് തന്നെ യാത്രക്കാരുടെ പ്രശ്നവും തീരുകയായിരുന്നു. കുഞ്ഞ കരച്ചിൽ എല്ലാം നിർത്തി ഉറങ്ങാനും തുടങ്ങി. കുഞ്ഞിനെ കുഞ്ഞിന്റെ അമ്മയുടെ കൈകളിൽ അവർ ഏൽപ്പിക്കുകയും ചെയ്തു. ആ എയർഹോസ്റ്റസിനോട് ആ കുഞ്ഞിന്റെ അമ്മ നന്ദി പറയുകയും ചെയ്തു. അവർക്ക് ഏറെ സന്തോഷമായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.