ഒരുപാട് പേരിലൂടെ ജീവിക്കുന്ന 11 വയസ്സുകാരനെ കുറിച്ച് നിങ്ങൾക്കറിയാമോ…

ഒരു 11 വയസ്സുകാരന്റെ ധീരതയ്ക്ക് മുൻപിൽ വണങ്ങിക്കൊണ്ട് നിൽക്കുകയാണ് ഒരു ആശുപത്രി മുഴുവൻ. എല്ലാ ഡോക്ടർമാരും ഒരു മൃത ശരീരത്തിനു മുൻപിൽ വണങ്ങി ആദരവ് പ്രകടിപ്പിക്കുന്നു. എന്തുകൊണ്ടാണ് ഒരു 11 വയസ്സ് മാത്രം പ്രായം വരുന്ന കുട്ടിയുടെ മൃതദേഹത്തോടെ ഇവർ ഇത്രയും അധികം ആദരവും ബഹുമാനവും കാണിക്കുന്നത് എന്ന് നമുക്ക് ചിന്തിക്കാം. എന്നാൽ ആ കുഞ്ഞു ചെയ്ത പ്രവർത്തി അത്രയേറെ വലുതാണ്. അവന് വെറും പതിനൊന്നു വയസ്സ് മാത്രമേ പ്രായം വരൂ.

   

എങ്കിലും അവൻ സ്കൂളിൽ നിന്ന് പഠിച്ച പാഠഭാഗങ്ങളുടെയും അധ്യാപകരുടെ കൈയിൽ നിന്നും ലഭിച്ച അറിവിന്റെയും അടിസ്ഥാനത്തിൽ അവന്റെ മരണശേഷം അവന്റെ അവയവങ്ങൾ എല്ലാം മറ്റുള്ളവർക്ക് ദാനം ചെയ്യാനായി തീരുമാനിച്ചിരുന്നു. 11 വയസ്സ് മാത്രം പ്രായം വരുന്ന ഈ കുട്ടി അവന്റെ അമ്മയോട് അവന്റെ അവസാന സമയങ്ങളിൽ അത് പറയുകയും ചെയ്തിരുന്നു. അത് പ്രകാരം അവന്റെ അവയവങ്ങൾ പലർക്കും ദാനം ചെയ്തിരുന്നു. ഈ കുഞ്ഞിനെ ബ്രെയിൻ ട്യൂമർ ആയിരുന്നു.

ക്യാൻസറിന്റെ പിടിയിൽ അകപ്പെട്ടപ്പോഴും അവൻ നന്മ വിട്ടുകളഞ്ഞില്ല. അവന്റെ ജീവൻ മറ്റുള്ളവരിലൂടെ തുടിക്കുന്നത് അനുഭവിച്ചറിയാൻ അവൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ലിയാനിയായോൻ എന്ന ഈ കൊച്ചു ബാലൻ ഈ ധീരത ചെയ്തിരിക്കുന്നത്. ചെൻഷൻ എന്ന പ്രദേശത്ത് താമസിച്ചിരുന്ന ഇവൻ കാൻസറിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അവൻ ഈ തീരുമാനം കൈക്കൊള്ളുന്നത്.

അപ്രകാരം അവന്റെ മരണശേഷം തന്റെ അവയവങ്ങൾ വ്യത്യസ്തങ്ങളായ വ്യക്തികൾക്ക് ദാനം ചെയ്യണമെന്ന് അവന്റെ അമ്മയോട് പറയുകയും അപ്രകാരം അവന്റെ മരണശേഷം അവയവങ്ങൾ മറ്റുള്ളവരിലേക്ക് ദാനം ചെയ്യുകയും ചെയ്തു. താൻ മരിക്കുകയാണെങ്കിലും അതിനുശേഷം തന്റെ അവയവങ്ങൾ മറ്റുള്ളവരിലൂടെ ജീവിക്കണമെന്ന് അവൻ അതിയായി ആഗ്രഹിച്ചിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.